ലിറ്റിൽ റോക്ക്: (ടെക്സാസ് ) 2026-ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ലോങ്ങ്‌ലിസ്റ്റിൽ ഇന്ത്യൻ വംശജയായ കനേഡിയൻ എഴുത്തുകാരിയും നാടകകൃത്തുമായ പത്മ വിശ്വനാഥൻ ഇടംപിടിച്ചു. ബ്രസീലിയൻ എഴുത്തുകാരി അന പൗള മായയുടെ ‘On Earth As It Is Beneath’ എന്ന പോർച്ചുഗീസ് നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് ഈ അംഗീകാരം.
58 വയസ്സുകാരിയായ പത്മ നിലവിൽ അർക്കൻസാസ് സർവ്വകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് പ്രൊഫസറാണ്.
50,000 പൗണ്ട് (ഏകദേശം 52 ലക്ഷം രൂപ) ആണ് പുരസ്കാര തുക. ഇത് എഴുത്തുകാരിക്കും വിവർത്തകയ്ക്കും തുല്യമായി വീതിച്ചു നൽകും.
അധികാരത്തെയും അഴിമതിയെയും കുറിച്ച് പ്രതിപാദിക്കുന്ന ഈ നോവൽ വായനക്കാരുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒന്നാണെന്ന് ജൂറി വിലയിരുത്തി.
വിവിധ ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ട 13 കൃതികളാണ് പട്ടികയിലുള്ളത്. ജർമ്മൻ, സ്പാനിഷ്, പേർഷ്യൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൃതികൾ ഇതിലുൾപ്പെടുന്നു.
മാർച്ച് 31-ന് പുരസ്കാരത്തിനായുള്ള അവസാന ആറ് പുസ്തകങ്ങളുടെ പട്ടിക (Shortlist) പ്രഖ്യാപിക്കും. വിജയിയെ മെയ് 19-ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കുന്നതാണ്. 2025-ൽ കന്നഡ എഴുത്തുകാരി ഭാനു മുഷ്താഖിന്റെ കൃതിക്കായിരുന്നു ഈ പുരസ്കാരം ലഭിച്ചത്.
പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…