Uncategorized

“ഖൽബ്” ജനുവരി പന്ത്രണ്ടിന്

സമീപകാലത്ത് ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ലൗ സ്റ്റോറിയാണ് ഖൽബ്.

പതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളെ അണിനിരത്തി അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നത്.

സാജിദ് യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഫ്രാഗ്‌രന്റ് നേച്ചർ ഫിലിം കിയേഷൻസിന്റെ ബാനറിൽ വിജയ് ബാബുവാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി പന്ത്രണ്ടിന് പ്രദർശനത്തിനെത്തുന്നു.

എന്നും പുതുമയും വ്യത്യസ്ഥവുമായ പ്രമേയങ്ങൾ അവതരിപ്പിച്ചു പോരുന്ന ഫ്രൈഡേ ഫിലിംസിന്റെ വൈവിദ്ധ്യമാർന്ന ഒരു ചിത്രമായിരിക്കും ഖൽബ്. തീവ്രപ്രണയം ഏതറ്റംവരേയും പോകും എന്നതാണ് സംവിധായകനായ സാജിദ് യാഹ്യ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്.

എൺപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം, വ്യത്യസ്ഥമായ ലൊക്കേഷനുകൾ, ഒരു ഡസനോളം വരുന്ന ഗാനങ്ങൾ, അരഡസനോളം വരുന്ന സംഘട്ടനങ്ങൾ, ഹൃദ്യമായ മുഹൂർത്തങ്ങൾ, ഒപ്പം നർമ്മത്തിന്റെ മേമ്പൊടിയുമൊക്കെച്ചേർന്ന ക്ലീൻ എന്റർടൈനറായിരിരിക്കും ഈ ചിത്രം.

ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു നാടിന്റെ നേർക്കാഴ്ച്ചയുടെ പ്രതീകം കൂടിയാണ്. പുതുമുഖം രഞ്ജിത്ത് സജീവും, നെഹാ നസ്‌ലിനുമാണ് നായകനും നായികയും. ഈ ചിത്രം മലയാള സിനിമക്ക് രണ്ട് അഭിനേതാക്കളെക്കൂടി സമ്മാനിക്കുമെന്നുറപ്പ്.

സിദ്ദിഖും ലെനയും ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുപത്തിയഞ്ചോളം തെരഞ്ഞെടുത്ത പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ജാഫർ ഇടുക്കി, അബു സലിം, ചാലി പാലാ,, സരസ ബാലുശ്ശേരി, ആതിരാ പൂട്ടൽ, മനോഹരി ജോയ്, ശീധന്യ, കാർത്തിക് ശങ്കർ എന്നിവര ഇക്കൂട്ടത്തിലെ പ്രധാന താരങ്ങളാണ്.

ഗാനങ്ങൾ – സുഹൈൽ കോയ

സംഗീതം – പ്രകാശ് അലക്സ്, നിഹാൽ, വിമൽ.

ഛായാഗ്രഹണം – ഷാരോൺ ശ്രീനിവാസ്,

എഡിറ്റിംഗ് – അമൽ മനോജ്.

കലാസംവിധാനം – അനീസ് നാടോടി.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു

പ്രെഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു പന്തലക്കോട് 

പ്രൊഡക്ഷൻ കൺടോളർ – ഷിബു ജി.സുശീലൻ.

വാഴൂർ ജോസ്.

ഫോട്ടോ വിഷ്ണു എസ്.രാജൻ.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

3 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

18 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

19 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

21 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

23 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

2 days ago