Categories: Uncategorized

ഇന്ത്യൻ എഞ്ചിനീയർമാർക്ക് NOC നൽകുന്നത് താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

കുവൈത്ത്: ഇന്ത്യൻ എഞ്ചിനീയർമാർക്ക് NOC നൽകുന്നത് താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്. ഈ നടപടി സ്വീകരിക്കാൻ കാരണം എഞ്ചിനീയറുടെ പേരിൽ  വർക്ക് പെർമിറ്റ്  ലഭിക്കുന്നതിനായി  നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ  തുടർന്നാണ്. 

ഈ തീരുമാനം എടുത്തത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സും, പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമാണ്.  മാനദണ്ഡങ്ങൾ പാലിക്കാതെ സർട്ടിഫിക്കറ്റുകൾ സൊസൈറ്റി നിരസിച്ചതിന് ശേഷവും ചില ഇന്ത്യാക്കാർ എഞ്ചിനീയർ പദവി നേടിയിട്ടുണ്ടെന്നും കുവൈത്ത് കണ്ടെത്തിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ  സർക്കാർ ഏജൻസികളുടെ വ്യാജ മുദ്രകൾ ഉപയോഗിക്കുന്ന സംഘങ്ങള് ഉണ്ടെന്ന്  കണ്ടെത്തിയതായും റിപ്പോർട്ടുകൾ  ഉണ്ട്.

മാത്രമല്ല കമ്പനികൾക്ക് വർക്ക് പെർമിറ്റ് പുതുക്കാനായി വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.  നിബന്ധനകൾ പാലിക്കാത്തതിനാൽ 3000 ഇന്ത്യാക്കാരുടെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കാൻ  കെഎസ്ഇ വിസമ്മതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Newsdesk

Recent Posts

അയർലണ്ടിൽ മോട്ടോർവേ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു; ജനുവരി 1 മുതൽ പുതിയ നിരക്കുകൾ

M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…

2 hours ago

അയർലണ്ടിൽ 2,700-ലധികം ഒഴിഞ്ഞ കെട്ടിടങ്ങൾ!ഒറ്റ ക്ലിക്കിൽ കണ്ടെത്താം; വീടാക്കാൻ €70,000 വരെ ഗ്രാന്റ്

രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകാവുന്ന സാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് 2,700-ലധികം ഉപേക്ഷിക്കപ്പെട്ടതും ജീർണാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ വെബ്സൈറ്റ് പുറത്തിറക്കി.…

4 hours ago

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

1 day ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

1 day ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

1 day ago

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

1 day ago