സബ് സ്‌റ്റേഷനിലെ തീപിടിത്തംവൈദ്യുതിബന്ധം തടസ്സപ്പെടുത്തിയതിനെ തുടർന്ന് അടച്ച ലണ്ടനിലെ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു. ഇന്ന് പൂർണതോതിൽ വിമാനത്താവളം പ്രവർത്തന സജ്ജമാകുമെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. വെള്ളിയാഴ്‌ച രാത്രിയോടെ ചില സർവീസുകൾ ആരംഭിച്ചിരുന്നു.വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന ഒരു സബ്സ്റ്റേഷനിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്നാണ് 24മണിക്കൂർ നേരം വിമാനത്താവളം അടച്ചിട്ടത്. ലോകത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ ഒന്നാണ് ഹീത്രൂ.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് അടച്ചിടുന്നതെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. 1350 വിമാന സർവീസുകളാണ് മുടങ്ങിയത്. 120 വിമാനങ്ങൾ യാത്രാമധ്യേ ആയിരിക്കവെയാണ് അടച്ചിടൽ പ്രഖ്യാപനമുണ്ടായത്. ചില വിമാനങ്ങൾ യാത്ര തുടങ്ങിയ ഇടത്തേക്ക് മടങ്ങി. തീപിടിത്തത്തെതുടർന്ന് പരിസരത്തെ ആയിരത്തിൽപ്പരം വീടുകളിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. തീപിടിത്തം അട്ടിമറിയാണോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ ബോയ്, 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകുകയാണെന്നാണ് റിപ്പോർട്ട്.…
ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ മലയാളി നഴ്സിനു നേരെ ആക്രമണം. വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിയിൽ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. കുത്തേറ്റതോടെ…
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി തീരാനൊരുങ്ങുന്ന മലയാള ചിത്രം “മധുരമീ ജീവിതം". ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര പ്രവർത്തകരുടെ…
നാസിക്: കമ്പനി ജീവനക്കാർ ഉൾപ്പെട്ട ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങൾക്ക് പിന്നാലെ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് ഓഫീസിലെ…
ബിസിനസ് തർക്കത്തെ തുടർന്ന് പിതാവിനെ വെടിവയ്ക്കുമെന്ന് പറഞ്ഞതിൽ അങ്ങേയറ്റം ഖേദിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കോടീശ്വരനായ ഹോട്ടൽ ഉടമ Noel O’Callaghanന്റെ…
പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡായ വിക്ടോറിയാസ് സീക്രട്ടിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി തൃപ്തി ദിമ്രി…