മാർട്ടിൻ പ്രാക്കാട്ട് “നായാട്ട് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി : മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകൾ മാത്രം സമ്മാനിച്ച സംവിധായകനാണ് മാർട്ടിൻ പ്രക്കാട്ട് . മികച്ച ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രവർത്തനമാരംഭിച്ച തൻറെ കരിയറിൽ ബെസ്റ്റ് ആക്ടർ എന്ന ആദ്യ ചലച്ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ സംവിധായകനാണ് മാർട്ടിൻ പ്രക്കാട്ട് . തുടർന്ന് തീവ്രം എന്ന സിനിമയിൽ ഒരു കഥാപാത്രത്തെ അഭിനയിച്ചുകൊണ്ട് കൊണ്ട് പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തി.

പിന്നീട് മലയാള സിനിമയിലെ സൂപ്പർഹീറോയുടെ മകനായ ദുൽഖർ സൽമാൻ ചിത്രമായ എബിസിഡി മറ്റൊരു സൂപ്പർഹിറ്റായി മലയാളക്കരയിൽ നിറഞ്ഞോടി. തുടർന്ന് തൊട്ടുപിന്നാലെ ദുൽഖർ സൽമാൻറെ തന്നെ ചാർലി സിനിമ മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്യുന്നത്. മലയാള സിനിമ വ്യവസായത്തിൽ തരംഗങ്ങൾ സൃഷ്ടിച്ചു. ദുൽഖർ സൽമാനൊപ്പം ചെയ്ത സിനിമ മലയാളത്തിൽ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിലൊന്നായ മാറി. പിന്നീട് ഉദാഹരണം സുജാത എന്ന ചലച്ചിത്രം നിർമ്മിച്ച ആയിരുന്നു മാർട്ടിൻ പ്രാക്കാട്ട് ശ്രദ്ധനേടിയത്.

ചാർലി ശേഷം മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് അധികം താമസിയാതെ ഷൂട്ടിങ് ആരംഭിക്കുന്നതാണ്.
മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ കുഞ്ചാക്കോ ബോബൻ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം മലയാളത്തിൽ സമീപകാലത്ത് ശ്രദ്ധേയനായ ജോജു ജോർജ്ജ് ശക്തമായ കഥാപാത്രവുമായി രംഗത്തുണ്ട്. നിമിഷ സഞ്ജയൻ ആണ് സിനിമയിലെ നായിക. ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയിൽ രണ്ട് സംസ്ഥാന പുരസ്കാരങ്ങൾ വരെ കരസ്ഥമാക്കി സൂപ്പർ ഹിറ്റ് സിനിമകളിൽ മാത്രം അഭിനയിച്ച നിമിഷ സജയന് കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും ഈ സിനിമയിൽ ഏത് എന്നതിൽ ഒരു സംശയവുമില്ല. കോമഡി കാലഘട്ടം കഴിയുന്നതോടുകൂടി സിനിമ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ആണ് അറിയുന്നത്.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

10 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago