ചരിത്രപരമായ ഇസ്രായേൽ – ബഹറിൻ സമാധാനക്കരാർ യാഥാർത്ഥ്യമാക്കിയ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിൻഇസ അൽ ഖലീഫക്സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് ബഹറിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹറിൻ ഇന്ത്യ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങളും ചേർന്ന് ഒപ്പിട്ട് സമാധാന കരാർ ലോകരാഷ്ട്രങ്ങളിൽ ബഹറിൻ മുന്നോട്ടുവെക്കുന്ന സമാധാന പരമായ ആശയത്തിന് പ്രസക്തി കൂടി വരികയാണ് എന്നതാണ് ഈ സമാധാന കരാറിനെ വേറിട്ടതാക്കുന്നത്. സമാധാന കരാറിൽ ഒപ്പിട്ടതോടെ അന്താരാഷ്ട്ര തലത്തിൽ ബഹറിൻ അടുത്ത കാലത്ത് നടത്തിയ ശ്രദ്ധേയമായ ചുവടുവയ്പാണ് ഇസ്രയേലുമായുള്ള നയതന്ത്രത്തിൽ എഴുതി ചേർക്കുന്നത്. അറബ് രാഷ്ട്രങ്ങളിൽ പുരോഗമനപരമായ ആശയങ്ങളെ എന്നും വേഗത്തിൽ ഉൾകൊള്ളാൻ ബഹ്‌റൈൻ മുന്നിട്ടിറങ്ങുന്നത് മറ്റു രാജ്യങ്ങൾക്കു മാതൃകാപരമായ സൂചനയാണ്. കരാർ ഒപ്പിട്ടതിലൂടെ പശ്ചിമേഷ്യയിൽ പുതിയ ചരിത്രം കുറിക്കുന്നതിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ മുൻകൈയെടുത്ത ബഹ്‌റൈൻ രാജാവിനെ അഭിനന്ദിക്കുന്നതായി ബഹറിൻ ഇന്ത്യ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ഫോറം വാർത്ത കുറിപ്പിൽ അറിയിച്ചു.
ഇരു രാജ്യങ്ങളും ചേർന്ന് സമാധാന കരാറിൽ ഒപ്പിട്ടത് ചരിത്രത്തിന്റെ ഭാഗമാണെന്നും പ്രസിഡന്റ് സോവിച്ചൻ ചേന്നാട്ടുശേരി പറഞ്ഞു.
ബഹ്‌റിൻ – ഇസ്രായേൽ സമാധാന ഉടമ്പടി യാഥാർഥ്യമാകുന്നതിലൂടെ പരസ്പര ഉഭയകക്ഷി സഹകരണത്തിന് വഴി തുറക്കുന്നത് മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് സ്വാഗതം ചെയ്യുന്നെന്ന് ബഹറിൻ ഇന്ത്യ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ഫോറം കുറിപ്പിൽ വ്യക്തമാക്കി.
ഇസ്രയേലുമായി സമാധാന ഉടമ്പടി ഒപ്പിടാൻ തയ്യാറായ ബഹ്‌റൈൻ സർക്കാരിന്റെ തീരുമാനം മാതൃകാപരമെന്നു മാധ്യമങ്ങൾക്കയച്ച കുറിപ്പിൽ വിലയിരുത്തി.
Sovichen Chennattusserry
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…