നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി നിരക്ക് വർദ്ധനയ്ക്ക് നിർദ്ദേശിച്ചതിനെത്തുടർന്ന് ഈ വർഷാവസാനം ടാക്സി നിരക്കുകൾ ഏകദേശം ഒമ്പത് ശതമാനം വരെ വർദ്ധിക്കാൻ സാധ്യത. രണ്ടുവർഷത്തെ അവലോകനത്തെത്തുടർന്ന് എൻടിഎ നിർദ്ദേശിച്ച നിരക്ക് വർദ്ധനയെക്കുറിച്ച് പൊതു കൂടിയാലോചന ആരംഭിച്ചു. വിലക്കയറ്റം ടാക്‌സികളുടെ ഉപഭോക്തൃ ഡിമാൻഡിൽ ഉണ്ടാക്കിയേക്കാവുന്ന ആഘാതം കണക്കിലെടുത്ത് പരമാവധി ഒമ്പത് ശതമാനം നിരക്ക് വർദ്ധനയാണ് ശുപാർശ ചെയ്തിരിക്കുന്നത്.
2022 സെപ്റ്റംബറിലെ മുൻ അവലോകനത്തെത്തുടർന്ന് അംഗീകരിച്ച ടാക്‌സി നിരക്കുകളിൽ ശരാശരി 12 ശതമാനം വർദ്ധനവ് ഉണ്ടായതിനെ ശേഷമാണ്ണ് ഏറ്റവും പുതിയ ശുപാർശ ഇപ്പോൾ വന്നിരിക്കുന്നത്. ഉയർന്ന ഡിമാൻഡുള്ള സമയത്ത് ടാക്സി സേവനം പ്രോത്സാഹിപ്പിക്കുന്നതിന് അക്കാലത്ത് രാത്രി സമയ നിരക്കുകൾ 17% വർദ്ധിപ്പിച്ചു. 2023 നവംബറിനും 2024 മാർച്ചിനും ഇടയിൽ നടത്തിയ ഏറ്റവും പുതിയ അവലോകനത്തിൽ പണപ്പെരുപ്പത്തിൻ്റെ ആഘാതം, ഇന്ധന വില, പൊതു സാമ്പത്തിക സ്ഥിതി, ഡബ്ലിനിലും പരിസര പ്രദേശങ്ങളിലും വർദ്ധിച്ച പൊതുഗതാഗത ലഭ്യത എന്നിവയും പരിശോധിച്ചു.
പണപ്പെരുപ്പ സമ്മർദ്ദങ്ങളോടെ അയർലണ്ടിൽ സുസ്ഥിരവുമായ സാമ്പത്തിക വളർച്ചയാണ് കാണിക്കുന്നതെന്ന് എൻടിഎ പറഞ്ഞു. ജീവിതച്ചെലവ് ടാക്‌സികളുടെ ആവശ്യകതയെ ബാധിക്കുന്നതായി എൻടിഎ കമ്മീഷൻ ചെയ്ത ഗാർഹിക സർവേ കാണിക്കുന്നു. സർവേയിൽ ടാക്സി ഉപയോഗിച്ചിരുന്നവരുടെ എണ്ണം 83 ശതമാനത്തിൽ നിന്ന് 81 ശതമാനമായി കുറഞ്ഞു. കൂടാതെ, സർവേയിൽ പങ്കെടുത്തവരിൽ 43 ശതമാനം പേർ ടാക്‌സികൾ കുറവാണ് ഉപയോഗിക്കുന്നതെന്ന് അഭിപ്രായപ്പെട്ടപ്പോൾ, 9 ശതമാനം പേർ മാത്രമാണ് മുമ്പത്തേക്കാൾ കൂടുതൽ തവണ ടാക്സി എടുക്കുന്നതെന്ന് പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…