Categories: IndiaVideo

കോവിഡ് ബാധയേറ്റു മരിച്ചവരുടെ മൃതദേഹങ്ങൾ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വലിച്ചെറിയുന്ന വീഡിയോ വൈറൽ

കോവിഡ് ബാധയേറ്റു മരിച്ചവരുടെ മൃതദേഹങ്ങൾ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വലിച്ചെറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കർണാടകയിലെ ബെല്ലാരിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ, വലിയ കുഴിയെടുത്ത് മൃതദേഹങ്ങൾ മറവു ചെയ്യുന്നു എന്നാണ് ആരോപണം. ആരോഗ്യമന്ത്രി ബി. ശ്രീരാമലുവിന്റെ സ്വദേശം കൂടിയായ സ്ഥലത്ത്‌ നടന്ന വിവാദ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടത്തിലെ ഒരുയർന്ന ഉദ്യോഗസ്ഥൻ ഉറപ്പു നൽകി.

ഒരുവാഹനം നിർത്തിയിട്ട് അതിൽ നിന്നും മൃതദേഹങ്ങൾ പുറത്തേക്കെടുക്കുന്നത് കാണാം. കറുത്ത ഷീറ്റുകളിൽ പൊതിഞ്ഞ മൃതദേഹങ്ങൾ പി.പി.ഇ. കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകർ വലിച്ചെറിയുന്നതാണ് വീഡിയോയിൽ.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റിയ ശേഷമാണ് വലിയ കുഴികളിൽ മൃതദേഹങ്ങൾ വലിച്ചെറിയുന്നത്. ഈ വീഡിയോ ആദ്യമായി യൂട്യൂബിൽ പോസ്റ്റ് ചെയ്ത ആളാണ് സ്ഥലം ബെല്ലാരി ആണെന്ന വാദമുന്നയിച്ചത്. സംഭവം വൻ വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

Newsdesk

Recent Posts

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

7 hours ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

8 hours ago

ഐറിഷ് കുടുംബങ്ങൾക്ക് €450 എനർജി ബിൽ സേവിങ്സും €3.6k ഗ്രാന്റും നൽകണമെന്ന് ആവശ്യം

കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…

9 hours ago

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…

1 day ago

കടുത്ത സാമ്പത്തിക പ്രതിസന്ധി; പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തപാൽ നിരക്ക് വർധിപ്പിക്കാനും യുഎസ് പോസ്റ്റൽ സർവീസ്

വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…

1 day ago

ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ്

വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…

1 day ago