Categories: India

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ കാലാവധി നവംബർ അവസാനം വരെ ദീർഘിപ്പിച്ചതായി പ്രധാനമന്ത്രി

ന്യുഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ കാലാവധി നവംബർ അവസാനം വരെ ദീർഘിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.  ഇതിന്റെ അടിസ്ഥാനത്തിൽ  രാജ്യത്തെ പാവപ്പെട്ട 80 കോടി വരുന്ന ജനങ്ങൾക്ക് അഞ്ചുമാസത്തേയ്ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നൽകുമെന്നും അദ്ദേഹം അറിയിച്ചു.  അൺലോക്ക് രണ്ടാംഘട്ടത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.  

വരും മാസങ്ങളിലെ ഉത്സവങ്ങള്‍ കണക്കിലെടുത്താണ് പദ്ധതിയുടെ കാലാവധി അഞ്ച് മാസം കൂടി നീട്ടി നല്‍കാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാസം 5 കിലോ അരി, ഒരു കിലോ പരിപ്പ് എന്നിവ സൗജന്യമായി ലഭിക്കുന്ന പദ്ധതി ദീപാവലി, ഛട്ട് പൂജ തുടങ്ങിയ ഉത്സവങ്ങളെ കണക്കിലെടുത്ത് നവംബർ വരെ ദീർഘിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ഇതിനായി 90,000 കോടിയാണ് സര്‍ക്കാരിന് ചിലവ് വരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകൾ കൂടി നോക്കിയാൽ മൊത്തം 1.5 ലക്ഷം കോടിയുടെ ചിലവാണ് വരുന്നത്.

ഗരീബ് കല്യാണ്‍ യോജനയുടെ കീഴില്‍ 1.75 ലക്ഷം കോടി രൂപയുടെ പാക്കേജ് ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 31,0000 കോടി രൂപ 20 കോടി പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. ഇതിന് പുറമേ കര്‍ഷകര്‍ക്ക് സഹായമായി ഇതുവരെ 18,000 കോടി രൂപയും സര്‍ക്കാര്‍ നല്‍കിട്ടുണ്ട്. 
 

Newsdesk

Recent Posts

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

21 hours ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

23 hours ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

1 day ago

DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17ന്

DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…

1 day ago