ഫെർഗുസൺ (മിസ്സൗറി ):- ഫെർഗൂസൺ സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി വനിതാ ബ്ളാക്ക് മേയർ എല്ല ജോൺസ് തിരഞ്ഞെടുക്കപ്പെട്ടു.ജൂൺ 2 ചെവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥി ഹെതർ റോബിനെറ്റിനെയാണ് എല്ല ജോൺസ് പരാജയപ്പെടുത്തിയത്. പോൾ ചെയ്ത വോട്ടുകൾ 54 ശതമാനം ജോൺസ് നേടിയപ്പോൾ എതിർ സ്ഥാനാർത്ഥിക്ക് 46 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 2014-ൽ നിരായുധനായ ടീനേജർ മൈക്കിൾ ബ്രൗണിനെ വൈറ്റ് പൊലീസ് ഓഫീസറായ ഡേരൺ വിൻസൺ വെടിവച്ചു കൊന്നതിന്റെ പ്രതിഷേധം അലയടിച്ചുയരുന്നതിനിടയിലാണ് ഫെർഗൂസൺ കൗൺസിലിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ എല്ല ജോൺസ് ആദ്യമായി വിജയിച്ചതെങ്കിൽ ‘ 2020 മെയ് മാസം ജോർജ്ജ് ഫ്ളോയിഡിന്റെ മരണത്തിൽ രാജ്യത്ത് പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിൽ നടന്ന തിരഞ്ഞെടുപ്പിലാണ് എല്ല ജോൺസ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ഒമ്പത് വർഷം തുടർച്ചയായി മേയറായിരുന്ന ജെയിംസ് നോലസ്സ് മൽസര രംഗത്തു നിന്നും പിന്മാറിയതിനെ തുടർന്നാണ് ജോൺസ് തിരഞ്ഞെടുക്കപ്പെട്ടത്.ആഫ്രിക്കൻ മെതഡിസ്റ്റ് ചർച്ച് പാസ്റ്ററായ എല ജോൺസ് കെമിസ്ററായിട്ടാണ് പ്രവർത്തിക്കുന്നത്.
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…