ഹൂസ്റ്റണ്‍ : ടെക്‌സസ് ലബക്കില്‍ അന്തരിച്ച ഡോ. ജോണ്‍ പി. ലിങ്കന് ഇന്റര്‍ നാഷണല്‍ പ്രയര്‍ ലൈന്‍ സമ്മേളനം ആദരാജ്ഞലി അര്‍പ്പിച്ചു. ജൂണ്‍ 16 ചൊവ്വാഴ്ച വൈകിട്ട് ചേര്‍ന്ന ഐപിഎല്‍ സമ്മേളനത്തില്‍ കോഡിനേറ്റര്‍ ടി. എ. മാത്യു അനുസ്മരണ പ്രസംഗം ചെയ്തു.
നോര്‍ത്ത് അമേരിക്കാ യൂറോപ്പ് രൂപീകരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ആദ്യ സോണല്‍ കൗണ്‍സിലംഗം, ഭദ്രാസന രൂപീകരണ കമ്മിറ്റി അംഗം, മൂന്നു തവണ ഭദ്രാസന ട്രസ്റ്റി, മര്‍ത്തോമ പ്രതിനിധി മണ്ഡലാംഗം, സഭാ കൗണ്‍സിലംഗം, എപ്പിസ്‌ക്കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ മര്‍ത്തോമ സഭയില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിക്കുന്നതിനുള്ള അവസരം ഡോ. ലിങ്കന് ലഭിച്ചിരുന്നുവെന്ന് ടി. എ. മാത്യു അനുസ്മരിച്ചു.
കേരളത്തിലും അമേരിക്കയിലും നിരവധി വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിനായി ആവശ്യമായ സഹായം ചെയ്തു കൊടുക്കുന്നതില്‍ ഡോ. ലിങ്കന്‍ പ്രത്യേക താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലിങ്കനുമായി അടുത്തിടപഴകുന്നതിന് ലഭിച്ച സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ സ്വഭാവ ശ്രേഷ്ഠതയും സ്‌നേഹവും കരുതലും മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
മര്‍ത്തോമാ സഭയുടെ നിര്‍ണായക തീരുമാനങ്ങള്‍ കൈകൊള്ളുന്ന സുപ്രധാന സമിതികളില്‍ ലിങ്കന്റെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഗൗരവമായി പരിഗണിക്കപ്പെട്ടിരുന്നതായും കോര്‍ഡിനേറ്റര്‍ (ഐപിഎല്‍) സി.വി. സാമുവേല്‍ അനുസ്മരിച്ചു. ലിങ്കച്ചന്റെ ആകസ്മിക വിയോഗത്തില്‍ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങള്‍, സ്‌നേഹിതര്‍ എന്നിവര്‍ക്ക് ആശ്വാസവും ധൈര്യവും ലഭിക്കുന്നതിനായി പ്രത്യേകം പ്രാര്‍ഥിക്കുന്നതായും ഐപിഎല്‍ കോര്‍ഡിനേറ്റര്‍മാര്‍ പറഞ്ഞു. റവ. കെ. വി. കുരുവിള അച്ചന്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…