America

പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ബജ്ജറ്റ്: പിഎംഎഫ് – പി.പി ചെറിയാന്‍ (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

ഡാളസ് : പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച നിവേദനം പരിഗണിച്ചു പ്രവാസി പെന്‍ഷന്‍ ഉയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന് പി എം എഫ് ഗ്ലോബല്‍ കമ്മിറ്റിയുടെ അഭിനന്ദനങ്ങള്‍ അറിയിച്ചു ലോക കേരളസഭ അംഗങ്ങളായ ഡോ ജോസ് കാനാട്ട്യു ,ഡോ ജോര്‍ജ് എബ്രാഹം, ജോസു്മാത്യൂ പനച്ചിക്കല്‍,അഡ്വ : പ്രേമമേനോന്‍,സ്വപ്ന യൂ കെ,ബിന്ദു ഒമാന്‍.കേശുകേശവന്‍കുട്ടി (ചൈന) എന്നിവര്‍ ചേര്‍ന്നാണ് ഗ്ലോബല്‍ കമ്മറ്റിയുടെ നിവേദനം സമര്‍പ്പിചിരുന്നത്.

പ്രവാസി ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി, നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു. പ്രവാസി ക്ഷേമനിധിക്ക് 9 കോടി അനുവദിച്ചു. കോവിഡ് വ്യാപനത്തില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ആശ്വാസമേകുന്നതാണ്. തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിയ്ക്കായി 100 കോടി രൂപയും സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും വകയിരുത്തിയത് സ്വാഗതാര്‍ഹമാണെന്ന് ഗ്ലോബല്‍ പ്രസിഡന്റ് എം പി സലിം, ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ് എന്നിവര്‍ അറിയിച്ചു

മടങ്ങി വരുന്ന പ്രവാസികള്‍ക്ക് നൈപുണ്യ പരിശീലനം നല്കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കും. പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ വിളിച്ചുചേര്‍ക്കുമെന്നും കോവിഡാനന്തര കാലത്ത് പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും ധനമന്ത്രി ഉറപ്പ്‌നല്‍കിയതായും നേതാക്കള്‍ പറഞ്ഞു .

പ്രവാസികള്‍ക്കും കേരളസമൂഹത്തിനാകമായും വലിയ പ്രതീക്ഷ നല്‍കുന്ന ബജറ്റാണ് ഇതെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സമസ്ത മേഖലകളെയും അനുഭാവപൂര്‍വ്വം പരിഗണിച്ചുകൊണ്ടാണ് പിണറായി മന്ത്രിസഭയിലെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്നും കേരളത്തിന്റെ വികസനക്കുതിപ്പിന് ഇത് ആക്കം കൂട്ടുമെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ അഭിപ്രായപ്പെട്ടു.

2020-21 സാമ്പത്തികവര്‍ഷത്തില്‍ എട്ടുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോംവഴി അഞ്ചുവര്‍ഷംകൊണ്ട് 20 ലക്ഷംപേര്‍ക്കെങ്കിലും തൊഴില്‍നല്‍കുന്ന പദ്ധതിയും ആവേശകരമാണ്. ഇതുവരെ നേരിട്ടിട്ടില്ലാത്ത വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് കേരളം മുന്നോട്ടു പോകുന്നത്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്ന പിണറായി സര്‍ക്കാരിന്റെ ആറാം ബജറ്റ് നവകേരള സൃഷ്ട്ടിയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു.ബഡ്ജറ്റ് വാഗദാനം വെറും ജലരേഖയായി അവശേഷിക്കാതെ പൂര്‍ണമായും നടപ്പാക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പി എം എഫ് ആവശ്യപ്പെട്ടു

Cherian P.P.

Recent Posts

ഭ്രൂണം മാറിപ്പോയി; ഫ്ലോറിഡയിലെ ഫെർട്ടിലിറ്റി ക്ലിനിക്കിനെതിരെ ദമ്പതികൾ കോടതിയിൽ

 ഫ്ലോറിഡ: ഫ്ലോറിഡയിലെ ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തിൽ (Fertility Clinic) ഭ്രൂണം മാറി നിക്ഷേപിച്ചതിനെത്തുടർന്ന് ജനിച്ച കുട്ടി തങ്ങളുടേതല്ലെന്ന് കണ്ടെത്തിയ…

10 hours ago

അദാനി ഗ്രൂപ്പിനെതിരായ യുഎസ് കേസ്; നിയമക്കുരുക്കുകൾ നീങ്ങുന്നു

ന്യൂയോർക്: അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ (SEC) സിവിൽ തട്ടിപ്പ് കേസിൽ നോട്ടീസ് കൈപ്പറ്റാൻ ഗൗതം അദാനിയും അനന്തരവൻ…

10 hours ago

ക്രൂരതയുടെ 26 വർഷങ്ങൾ; അഞ്ചുവയസ്സുകാരിയെ ചീങ്കണ്ണികൾക്ക് എറിഞ്ഞുകൊടുത്ത പ്രതിക്ക് ജീവപര്യന്തം

ഫ്ലോറിഡ: പതിറ്റാണ്ടുകൾക്ക് മുമ്പ് അമേരിക്കയെ നടുക്കിയ ക്രൂരമായ കൊലപാതക കേസിൽ പ്രതിയായ ഹാരെൽ ബ്രാഡിക്ക് (76) മരണം വരെ തടവുശിക്ഷ…

13 hours ago

‘ഒന്നു കറങ്ങാൻ ഇറങ്ങിയതാ’; 3 വയസ്സുകാരനെ തനിച്ചാക്കി ബാറുകളിൽ മദ്യപിക്കാൻ പോയ അമ്മ അറസ്റ്റിൽ

ടെക്സസ്: മൂന്ന് വയസ്സുകാരനായ മകനെ അപ്പാർട്ട്മെന്റിൽ തനിച്ചാക്കി സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്സസ് സ്വദേശിയായ…

13 hours ago

സുരക്ഷാ വീഴ്ച; 6 ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായ്

വാഷിംഗ്ടൺ: എയർബാഗിലെ തകരാറും ഇലക്ട്രിക്കൽ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി 6 ലക്ഷത്തിലധികം കാറുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നതായി പ്രമുഖ വാഹന നിർമ്മാതാക്കളായ…

14 hours ago

ടെക്സസിലെ ഇമിഗ്രേഷൻ കേന്ദ്രത്തിൽ അഞ്ചാംപനി പടരുന്നു; കനത്ത ജാഗ്രത

ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള ഡില്ലി (Dilley) ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിൽ അഞ്ചാംപനി (Measles) സ്ഥിരീകരിച്ചതിനെത്തുടർന്ന് കേന്ദ്രത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.…

14 hours ago