ഷിക്കാഗോ: അമേരിക്കയിലെ ഏറ്റവും വലിയ സിറ്റികളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഷിക്കാഗോ സിറ്റിയുടെ പൊലീസ് സേനാമേധാവിയായി മുന്‍ ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണിനെ (59) നിയമിക്കുന്നുവെന്ന് മേയര്‍ ലോറി ലൈറ്റ് ഫുട്ട് ഏപ്രില്‍ 2 വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു. ഇപ്പോള്‍ ഷിക്കാഗോയുടെ ക്രമസമാധാനത്തിന്റെ ചുമതല ഏറ്റെടുത്തു നടത്തുന്നതിന് ഏറ്റവും യോഗ്യനായ വ്യക്തിയാണ് ഡേവിഡ് ബ്രൗണെന്നു മേയര്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.
കൊറോണ വൈറസ് ബാധിച്ചു ഷിക്കാഗോ പൊലീസ് ഫോഴ്‌സിലെ ഒരു അംഗം മരിച്ചുവെന്ന് മേയര്‍ നടത്തിയ പ്രഖ്യാപനത്തിനു ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ ചീഫിനെ മേയര്‍ നിയമിച്ചത്. താല്‍ക്കാലിക പൊലീസ് ചീഫിന്റെ ചുമതല വഹിക്കുന്ന ചാര്‍ലി ബൈക്കില്‍ നിന്നും ഡേവിസ് ബ്രൗണ്‍ സിറ്റിയുടെ ചുമതല ഏറ്റെടുക്കും. അവസാന മൂന്നു പേരുടെ ലിസ്റ്റില്‍ നിന്നാണ് ഡേവിഡ് ബ്രൗണ്‍ തിരഞ്ഞെടുക്കപ്പെട്ടത്.
2016– ല്‍ ഡാലസ് പൊലീസ് ചീഫായി റിട്ടയര്‍ ചെയ്ത ഡേവിഡ് ബ്രൗണ്‍ നിരവധി പരിഷ്ക്കാരങ്ങള്‍ ഡാലസ് പൊലീസ് സേനയില്‍ വരുത്തിയിരുന്നു. 30 വര്‍ഷത്തെ പൊലീസ് സേനയിലെ പരിചയം ഷിക്കാഗോ സിറ്റി പ്രയോജനപ്പെടുത്തുകയാണെന്നു മേയര്‍ പറഞ്ഞു. ഷിക്കാഗോയുടെ ക്രമസമാധാനപാലനം കുറ്റമറ്റതാക്കി മാറ്റുന്നതിന് ഡേവിഡ് ബ്രൗണിനു കഴിയുമെന്നും മേയര്‍ അഭിപ്രായപ്പെട്ടു.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…
മീത്തിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഗോർമാൻസ്റ്റണിലെ…