gnn24x7

ഷിക്കാഗോ സിറ്റി പോലീസ് മേധാവിയായി മുന്‍ ഡാലസ് ചീഫ് ചുമതലയേല്‍ക്കും – പി.പി. ചെറിയാന്‍

0
207
gnn24x7

Picture

ഷിക്കാഗോ: അമേരിക്കയിലെ ഏറ്റവും വലിയ സിറ്റികളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഷിക്കാഗോ സിറ്റിയുടെ പൊലീസ് സേനാമേധാവിയായി മുന്‍ ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണിനെ (59) നിയമിക്കുന്നുവെന്ന് മേയര്‍ ലോറി ലൈറ്റ് ഫുട്ട് ഏപ്രില്‍ 2 വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു. ഇപ്പോള്‍ ഷിക്കാഗോയുടെ ക്രമസമാധാനത്തിന്റെ ചുമതല ഏറ്റെടുത്തു നടത്തുന്നതിന് ഏറ്റവും യോഗ്യനായ വ്യക്തിയാണ് ഡേവിഡ് ബ്രൗണെന്നു മേയര്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

കൊറോണ വൈറസ് ബാധിച്ചു ഷിക്കാഗോ പൊലീസ് ഫോഴ്‌സിലെ ഒരു അംഗം മരിച്ചുവെന്ന് മേയര്‍ നടത്തിയ പ്രഖ്യാപനത്തിനു ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ ചീഫിനെ മേയര്‍ നിയമിച്ചത്. താല്‍ക്കാലിക പൊലീസ് ചീഫിന്റെ ചുമതല വഹിക്കുന്ന ചാര്‍ലി ബൈക്കില്‍ നിന്നും ഡേവിസ് ബ്രൗണ്‍ സിറ്റിയുടെ ചുമതല ഏറ്റെടുക്കും. അവസാന മൂന്നു പേരുടെ ലിസ്റ്റില്‍ നിന്നാണ് ഡേവിഡ് ബ്രൗണ്‍ തിരഞ്ഞെടുക്കപ്പെട്ടത്.

2016– ല്‍ ഡാലസ് പൊലീസ് ചീഫായി റിട്ടയര്‍ ചെയ്ത ഡേവിഡ് ബ്രൗണ്‍ നിരവധി പരിഷ്ക്കാരങ്ങള്‍ ഡാലസ് പൊലീസ് സേനയില്‍ വരുത്തിയിരുന്നു. 30 വര്‍ഷത്തെ പൊലീസ് സേനയിലെ പരിചയം ഷിക്കാഗോ സിറ്റി പ്രയോജനപ്പെടുത്തുകയാണെന്നു മേയര്‍ പറഞ്ഞു. ഷിക്കാഗോയുടെ ക്രമസമാധാനപാലനം കുറ്റമറ്റതാക്കി മാറ്റുന്നതിന് ഡേവിഡ് ബ്രൗണിനു കഴിയുമെന്നും മേയര്‍ അഭിപ്രായപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here