പി.പി. ചെറിയാന്‍
ചിക്കാഗോ: രാജ്യത്താകമാനം കുതിച്ചുയർന്ന ഗ്യാസ് വില കാര്യമായ മാറ്റമൊന്നും ഇല്ലാതെ അനിശ്ചിതമായി തുടരുമ്പോൾ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നതിന് സഹായ ഹസ്തവുമായി ചിക്കാഗോ എക്‌സ് മേയറോള്‍ സ്ഥാനാര്‍ത്ഥി വില്ലി വില്‍സണ്‍.
മാർച്ച് 24 വ്യാഴാഴ്ച രാവിലെ 7 മുതല്‍ ചിക്കാഗോയിലെ തിരഞ്ഞെടുക്കപ്പെട്ട 21 കേന്ദ്രങ്ങളിലാണ് ഒരു മില്യൺ(1000000)ഡോളര്‍ വിലവരുന്ന സൗജന്യ ഗ്യാസ് വിതരണം നടത്തുന്നത്. ഒരാള്‍ക്ക് 50 ഡോളര്‍ വിലയ്ക്കുള്ള ഗ്യാസാണ് ലഭിക്കുക.ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച ചിക്കാഗോയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ 200,000 ഡോളറിന്റെ സൗജന്യ ഗ്യാസ് വിതരണം നടത്തിയിരുന്നു . നിരവധി പേരാണ് ഗ്യാസ് സ്റ്റേഷനുകൾക്കു മുൻപിൽ എത്തിയിരുന്നത്. ഗ്യാസ് വാങ്ങാൻ എത്തിയവരുടെ നീണ്ട നിര വാഹന ഗതാഗതം തടസ്സപെടുത്തിയിരുന്നു. ഇത്തവണ തിരക്ക് നിയന്ത്രിക്കുന്നതിന് കനത്ത പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതോടെ 2.50 മുതല്‍ 2.75 വിലയുണ്ടായിരുന്ന ഒരു ഗ്യാസിന്റെ വില 4 മുതല്‍ 4.50 വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ പതിനാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. കഴിഞ്ഞവര്‍ഷത്തെ ഈസമയത്തേക്കാള്‍ അമ്പത് ശതമാനം വര്‍ധനവ്. വില്ലി വില്‍സണ്‍ കാണിച്ച മാതൃക പിന്തുടര്‍ന്ന് സ്വന്തം ഗ്യാസ് സ്റ്റേഷനുകളിലെ വില കുറയ്ക്കുന്നതിന് പല ഗ്യാസ് സ്റ്റേഷന്‍ ഉടമസ്ഥരും തീരുമാനിച്ചിട്ടുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…