ന്യൂയോര്‍ക്ക്: ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പത്ത് ആഫ്രോ അമേരിക്കന്‍ വംശജരെ വെടിവച്ചുകൊന്ന കേസില്‍ വെള്ളക്കാരനായ പ്രതിക്കു പരോളില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു.19 വയസുകാരനായ പെയ്ടണ്‍ ജെന്‍ഡ്രൊനാണ് ബുധനാഴ്ച കോടതി വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം ശിക്ഷ വിധിച്ചത്.2022 മേയില്‍ ബഫലോയിലുള്ള ടോപ്സ് ഫ്രണ്ട്‌ലി സൂപ്പര്‍മാര്‍ക്കറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെന്‍സില്‍വേനിയ സംസ്ഥാന അതിര്‍ത്തിയോടു ചേര്‍ന്നുള്ള കോണ്‍ക്ലിനില്‍ താമസിക്കുന്ന ജെന്‍ഡ്രൊന്‍ അവിടെ നിന്നു 320 കിലോമീറ്റര്‍ ദൂരം വാഹനമോടിച്ചെത്തിയായിരുന്നു ബഫലോയില്‍ വെടിവയ്പ്പ് നടത്തിയത്.
വെടിയുണ്ടയേല്‍ക്കാതിരിക്കാനുള്ള കവചവുമണിഞ്ഞ് പട്ടാള വേഷത്തിലെത്തിയ ജെന്‍ഡ്രൊന്‍ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറ വഴി ആക്രമണം സമൂഹമാധ്യമത്തില്‍ ലൈവ് സ്ട്രീം ചെയ്യുന്നുമുണ്ടായിരുന്നു.രണ്ടു മിനിറ്റ് ആയപ്പോഴേയ്ക്കും പ്ലാറ്റ്ഫോമായ “ട്വിച്ച്’ ഇടപെട്ടു സ്ട്രീമിങ് നിര്‍ത്തി.ജെന്‍ഡ്രൊന്‍റെ വെടിയേറ്റ 13 പേരില്‍ രണ്ടു പേരൊഴിച്ച് ബാക്കിയെല്ലാം ആഫ്രോ അമേരിക്കന്‍ വംശജരായിരുന്നു
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…