ലീഗ് സിറ്റി (ടെക്സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ കൂട്ടായ്മ വിന്റർബെൽസ്-2022, ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്, വെബ്സ്റ്ററിൽ വെച്ചു നടത്തപ്പെടും.
നൂറിലധികം കുടുംബങ്ങൾ ഒത്തുകൂടുന്ന ഈ സംഗമം പ്രവാസി മലയാളികളുടെ ഒരു വലിയ സ്നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമാണ്.
കേരളശൈലിയിൽ ഒരുക്കിയ കൂറ്റൻ നക്ഷത്രങ്ങൾ, പുൽക്കൂട്, നൂറുകണക്കിനുള്ള ചെറു നക്ഷത്രങ്ങൾ ഇവയെല്ലാം ഒരുക്കി പ്രദേശ വാസികളിലും കൗതുകമുണർത്തുന്ന രീതിയിലുള്ള അലങ്കാരങ്ങൾക്കാണ് മാത്യു പോൾ, ടെൽസൺ പഴമ്പിള്ളി , കൃഷ്ണരാജ് കരുണാകരൻ, വിനേഷ് വിശ്വനാഥൻ, രാജേഷ് പിള്ള എന്നിവരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചിട്ടുള്ളത്.
കൂടാതെ മൊയ്തീൻകുഞ്ഞു, ആൻന്റണി ജോസഫ്, തോമസ് ജോസഫ്, പ്രതാപൻ തേരാട്ടു, മനാഫ് കുഞ്ഞു, ബിജു ശിവാനന്ദൻ, ഷോണി ജോസഫ്, സോജൻ പോൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കുന്ന നാടൻ തട്ടുകട നാനൂറില്പരം ആളുകൾക്ക് തത്സമയം ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യാനുതകുന്ന രീതിയിലായിരിക്കും പ്രവർത്തിക്കുക.
ഇതോടൊപ്പം അമേരിക്കയിലെ പ്രശസ്ത മജിഷ്യനായ കർട്ട് മില്ലറിന്‍റെ ജാലവിദ്യയും, ലീഗ്സിറ്റിയുടെ സ്വന്തം ഗായകരെ അണിനിരത്തി ഒരു ഗാന നിശയും കൂടാതെ വൈവിധ്യമാർന്ന നൃത്ത, സംഗീത, നാടക പരിപാടികളും ഉൾകൊള്ളിച്ചു ആഘോഷിക്കുവാൻ ഇന്നലെ നടന്ന യോഗത്തിൽ തീരുമാനിച്ചു.
ഹ്യൂസ്റ്റൺ-ഗാൽവെസ്‌ടൺ പ്രദേശത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് പ്രൊഫഷണൽ ആയ അലൻ വർഗ്ഗീസാണ് പരിപാടിയുടെ മുഖ്യ സ്പോൺസർ. കൂടാതെ ടെക്സസിലെ തന്നെ മുൻനിര മോർഗേജ് കമ്പനിയായ ഫസ്റ്റ് സ്റ്റെപ് മോർഗേജ്, എബി എബ്രഹാം സഹ സ്പോൺസറുമാണ്.
കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടുവാനുള്ള നമ്പറുകൾ: രാജൻകുഞ്ഞു ഗീവർഗീസ് 507-822-0051, ബിനീഷ് ജോസഫ് 409-256-0873, സോജൻ ജോർജ് 409-256-9840, ഡോ. രാജ്കുമാർ മേനോൻ 262-744-0452, ബിജോ സെബാസ്റ്റിൻ 409-256-6427, മാത്യു പോൾ 409-454-3472, വിനേഷ് വിശ്വനാഥൻ 228-249-4511, ഷിബു ജോസഫ് 228-249-1819, ഡോ. നജീബ് കുഴിയിൽ 281-428-6487, ഡോ.ജേക്കബ് തെരുവത്ത് 240-426-1845
റിപ്പോർട്ട്: ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…