ഡാളസ് – ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഡാലസിൽ ഉണ്ടായ വെടിവെപ്പിൽ നിരപരാധിയായ 39 കാരി കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി
ഡാലസ് പോലീസ് അറിയിച്ചു
വൈകിട്ട് നാലുമണിക്ക് ശേഷമാണ് വെടിവെപ്പ് നടന്നത്. സംഭാവന അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് പ്ലസന്റ് ഗ്രോവ് ഏരിയയിലെ ബ്രൂട്ടൺ റോഡിലും മാസ്റ്റേഴ്സ് ഡ്രൈവിലുമുള്ള ഒരു ഷോപ്പിംഗ് സെന്ററിൽ വെടിയേറ്റ ഒരു സ്ത്രീയെയും മൂന്ന് പുരുഷന്മാരെയും കണ്ടെത്തി.
നാല് പേരെയും ഉടനെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയി, പരിക്കേറ്റ് യുവതി അന മൊറേനോ(39) പിന്നീട് മരിച്ചുവെന്ന് പോലീസ് പറഞ്ഞു.
ബ്രൂട്ടൺ റോഡിൽ കിഴക്കോട്ട് പോകുന്നതിനിടെ രണ്ട് വാഹനങ്ങൾ പരസ്പരം വെ ടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ബുള്ളറ്റുകളിലൊന്ന് മൊറേനോയുടെ വാഹനത്തിൽ തുളച്ചു കയറിയാണ് മരണം സംഭവിച്ചത്.പരിപാടിക്ക് തയ്യാറെടുക്കാൻ മകളെ കാറോടിച്ച് പോകുമ്പോൾ വഴിതെറ്റിയ ബുള്ളറ്റ് ഇടിക്കുകയായിരുന്നുവെന്ന് മൊറേനോയുടെ കുടുംബം പറയുന്നു
പ്രതികളാരും ഇപ്പോൾ കസ്റ്റഡിയിലില്ലെന്നും വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കുന്നതായും
ഡാലസ് പോലീസ് പറഞ്ഞു
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില് ലഭിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്ത് ജോയിന് ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…