America

അതിരുകളില്ലാതെ കരുണ്യപ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകുന്ന നല്ലൊരു ശമര്യക്കാരൻ -പി പി ചെറിയാൻ

ഡാളസ്:ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ കരുണ്യപ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകുന്ന സംഘടനയാണ് യുവ സാരഥിയെന്നു കൊട്ടാരക്കരയിൽ നിന്നും അമേരിക്കയിൽ ഹ്രസ്വസന്ദര്ശനത്തിനു എത്തിച്ചേർന്ന നല്ലൊരു ശമര്യക്കാരനായി അറിയപ്പെടുന്ന സജി തോമസ് പറഞ്ഞു. ഇന്ത്യപ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് മെയ് 14 ഞായറാഴ്ച വൈകീട്ട് ഗാർലണ്ടിലുള്ള ഇന്ത്യ ഗാർഡൻസിൽ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സജി തോമസ്.

എൻറെ വേദനയേക്കാൾ ഏറെ വേദന സഹിക്കുന്ന എത്രയോ പേർ എന്റെ ചുറ്റുമുണ്ട് അവരുടെ വേദനക്ക് അല്പം ആശ്വാസം നൽകുന്നതിന്,അവരുടെ കണ്ണീരൊപ്പുന്നതിന് എന്നാലാവുംവിധം പരിശ്രമിക്കുന്നുവെന്നതിൽ ഞാൻ കൃതാർത്ഥനാണെന്നു സജി പറഞ്ഞു . തൻറെ അറിവിൽ ആരും പട്ടിണി കിടക്കരുത് തൻറെ അറിവിൽ ആരും ചികിത്സ കിട്ടാതെ മരിക്കരുത്, ഇതിനുവേണ്ടി സുഹൃത്തുക്കളെ തിരഞ്ഞുപിടിച്ച് ആരോടും ഒരു പരിഭവമില്ലാതെ ലഭിക്കുന്ന സഹായങ്ങൾ കൃത്യനിഷ്ഠയോടെ കൂടി അർഹരായവർക് എത്തിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് യുവ സാരഥിയെന്ന ചാരിറ്റബിൾ ഓർഗനൈസേഷനെന്ന് ശ്രീ സജി തോമസ് കൊട്ടാരക്കര കൂട്ടിച്ചേർത്തു.

ശൈശവ പ്രായത്തിൽ തന്നെ പോളിയോബാധിച്ചു അംഗവൈകുല്യം സംഭവിച്ച ശേഷം വടിയുടെ സഹായത്താൽ നടക്കാമെങ്കിലും ഇപ്പോഴും സൂചി തുളയ്ക്കുന്നതു പോലുള്ള വേദന കടിച്ചുപിടിച്ചുകൊണ്ട് മറ്റുള്ളവർക്ക് സഹായഹസ്തമായി നമ്മുടെ മുന്നിൽ മാതൃകയായി നിൽക്കുന്ന ശ്രീ സജി തോമസ് കൊട്ടാരക്കരയുടെ പ്രവർത്തനങ്ങൾക്കു കൈത്താങ്ങൽ നൽകുന്നതിന് സന്മനസുകൾ മുന്നോട്ട് വരണമെന്നും ,തൻറെ പരിമിതിക്കുള്ളിൽ നല്ലവരായ സുഹൃത്തുക്കളുടെ സഹകരണത്തോടുകൂടി മറ്റുള്ളവരുടെ വേദനയിൽ പങ്കാളിയാകുന്ന ശ്രീ സജി തോമസ് കൊട്ടാരക്കരയ്ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സ്റ്റ് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഇന്ത്യപ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡൻറ് ശ്രീ സിജു വി ജോർജ് പറഞ്ഞു .സണ്ണി മാളിയേക്കൽ , പ്രസാദ് തെയോടിക്കൽ ,അനശ്വർ മാംമ്പിള്ളി ,തോമസ് ചിറമേൽ , സജി ജോർജ്,തുടെങ്ങിയവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

8 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

10 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

11 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

12 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

2 days ago