America

വേണു രാജാമണിക്കു ഡാളസ് കേരള അസോസിയേഷനിൽ ഊഷ്മള  സ്വീകരണം

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ ആഭിമുഖ്യത്തിൽ ബഹു. വേണു രാജാമണിക്കു  ജൂൺ 2 ഞായറാഴ്ച വൈകുന്നേര ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ ഓഡിറ്റോറിയത്തിൽ വെച്ചു ഊഷ്മള സ്വീകരണം നൽകി.കേരള അസോസിയേഷൻ ഡയറക്ടര്മാരായ സുബിൻ  ഫിലിപ്പ്, നിഷ മാത്യു എന്നിവർ അതിഥികൾക്കു  പൂച്ചെണ്ടുകൾ നൽകി വേദിയിൽ സ്വീകരിച്ചു.

2017 മുതൽ 2020 വരെ നെതർലാൻഡിലെ ഇന്ത്യൻ അംബാസഡർ ,ഹേഗിലെ രാസായുധ നിരോധന സംഘടനയുടെ (OPCW) ഇന്ത്യയുടെ സ്ഥിരം പ്രതിനിധി, ഇന്ത്യൻ നയതന്ത്രജ്ഞനും ഇന്ത്യൻ ഫോറിൻ സർവീസിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രൊഫസർ, ഹരിയാനയിലെ സോനിപട്ടിലുള്ള ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ജിൻഡാൽ ഗ്ലോബൽ ലോ സ്കൂളിൽ ഡിപ്ലോമാറ്റിക് പ്രാക്ടീസ് പഠിപ്പിക്കുന്ന ഫാക്കൽറ്റിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന  വേണു രാജാമണി  അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയതായിരുന്നു.

വൈകീട്ട് 5 മണിക് ചേർന്ന സ്വീകരണ സമ്മേളനത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനശ്വരൻ മാംമ്പിള്ളി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.

അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ പ്രവർത്തകനും കാൻസർ സ്പെഷിലിസ്റ്റുമായ ഡോ എം.വി പിള്ള  മുഖ്യാഥിതിയ പരിചയപ്പെടിത്തി .തുടർന്നു പ്രവാസജീവിതം അനുഭവങ്ങളും ആഖ്യാനങ്ങളുമെന്ന വിഷയത്തെ ആസ്പദമാക്കി ഡോ വേണുരാജാമണി മുഖ്യ പ്രസംഗം നടത്തി.

തുടർന്ന് സദസ്സിൽ നിന്നും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ, കേരളം ലിററി സൊസൈറ്റി ഓഫ് ഡാളസ് സെക്രട്ടറി  ഹരിദാസ് തകപ്പൻ, ഡയറക്ടർ സിജു വി ജോർജ്, അസോസിയേഷൻ  സെക്രട്ടറി മൻജിത് കൈനിക്കര എന്നിവരിൽ നിന്നും  ഉയർന്ന ചോദ്യങ്ങൾക്കു വേണുരാജാമണി സമുചിത മറുപടി നൽകി. സെക്രട്ടറി മൻജിത് കൈനിക്കര (സെക്രട്ടറി)  നന്ദി പറഞ്ഞു. തുടർന്ന്  വേണുരാജാമണി അസോസിയേഷൻ മലയാളം ലൈബ്രറി സന്ദർശിച്ചു. ലൈബ്രറി ഡയറക്ടർ ബേബി കൊടുവത്തു ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. 

റിപ്പോർട്ട്: പി പി ചെറിയാൻ  

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

1 day ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

2 days ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

2 days ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

2 days ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

2 days ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

2 days ago