America

ഗ്യാൻവാപിയിൽ സർവ്വേക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി

ഡൽഹി: ​ഗ്യാൻവാപിയിൽ സർവ്വേക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി. പുരാവസ്തു വകുപ്പിന് പള്ളിയിൽ സർവേ നടത്താം. വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീൽ തള്ളി. ശാസ്ത്രീയ സർവേ ആവശ്യമെന്നും കോടതി പറഞ്ഞു. ഗ്യാന്‍വാപി പള്ളിയിലെ സര്‍വെയ്ക്കുള്ള ഇടക്കാല സ്റ്റേ അലഹബാദ് ഹൈക്കോടതി ഓ​ഗസ്റ്റ് 3 വരെ നീട്ടിയിരുന്നു. വാദം പൂര്‍ത്തിയാക്കി ഓ​ഗസ്റ്റ് 3ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കി. അതുവരെ  സര്‍വെ നടത്താന്‍ പുരാവസ്തുവകുപ്പിന് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വാരണാസിയില്‍ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം വന്നതെന്ന് കണ്ടെത്താനാണ് സര്‍വെ നടത്താന്‍ വാരണാസി ജില്ലാ കോടതി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്തു പള്ളികമ്മിറ്റിയാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍വെ പള്ളിയെ തകര്‍ക്കുമെന്ന് പള്ളികമ്മിറ്റിയും പള്ളിക്ക് കേടുപാട് പാറ്റാതെയാവും സര്‍വെയെന്ന് പുരാവസ്തു വകുപ്പും കോടതിയെ അറിയിച്ചിരുന്നു.

വാരാണസി ജില്ലാ കോടതിയാണ് ആ‌ർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് ഗ്യാൻവാപി മസ്ജിദിൽ സർവേക്ക് നിർദേശം നൽകിയത്. ശിവലിം​ഗം കണ്ടെത്തിയെന്ന് പറയുന്ന ജലസംഭരണി ഒഴികെയുള്ള ഭാ​ഗങ്ങളിൽ സർവേ നടത്താനായിരുന്നു നിർദേശം. ജലസംഭരണി ഉൾപ്പെടുന്ന ഭാ​ഗങ്ങൾ നേരത്തെ സുപ്രീം കോടതി നിർദേശപ്രകാരം സീൽ ചെയ്തിരുന്നു. മസ്ജിദിൽ ആരാധന നടത്താൻ അനുമതി തേടി നാല് വനിതകളാണ് ആദ്യം കോടതിയെ സമീപിച്ചത്. രാവിലെ 8 മുതൽ 12 മണിവരെ സർവേ നടത്താനാണ് കോടതി അനുവാദം നൽകിയത്. മസ്ജിദിൽ ഏതെങ്കിലും രീതിയിലുള്ള കേടുപാടുകൾ ഉണ്ടാക്കാൻ പാടില്ല. ഈ സമയത്ത് പ്രാർത്ഥനകൾ മുടങ്ങാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

ഹരിദാസിൻ്റെ ‘ഡാൻസാഫിൽ’ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…

4 hours ago

Finglas Premier League 2026: മാർച്ച് 21ന് തുടക്കം; ഗ്രാൻഡ് ഫിനാലെ മാർച്ച്‌ 29ന്

ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…

5 hours ago

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…

7 hours ago

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം; B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്

B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…

10 hours ago

മിഷിഗണിലെ സിനഗോഗ് ആക്രമണം;  അക്രമി ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…

11 hours ago

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

1 day ago