America

‘ഒരുമ’ പന്ത്രണ്ടിന്റെ നിറവിൽ; “ഉല്ലാസം 2023” മെയ് 20ന്

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മലയാളികളുടെ അഭിമാനമായി മാറിയ ‘ഒരുമ’ യുടെ പന്ത്രണ്ടാം വാര്‍ഷികം ‘ഉല്ലാസം 2023’ എന്ന പേരില്‍ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു. ഹൂസ്റ്റണിലെ മലയാളി സംഘടനകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനയാണ് റിവര്സ്റ്റോൺ മലയാളികൂട്ടായ്മയായ  ഒരുമ.   

മെയ് ഇരുപതാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതൽ 4 വരെ മിസോറി സിറ്റിയിലുള്ള ക്നാനായ കമ്യൂണിറ്റി സെന്റെറിൽ നടത്തപ്പെടുന്ന ഒരുമയുടെ മെഗാ ഇവന്റിൽ 150ൽ പരം അംഗങ്ങൾ  ഇതിനകം തന്നെ രജിസ്ട്രെഷൻ ചെയ്തു കഴിഞ്ഞുവെന്ന് സംഘാടകര് അറിയിച്ചു. അഞ്ഞൂറോളം കുടുംബാംഗങ്ങൾ  ഒത്ത് ചേരുമെന്നു അവർ അറിയിച്ചു.  പങ്കെടുക്കുന്ന എല്ലാവരും ഒരുമയോടെ ‘ഒരുമ’ ടീഷർറ്റുകൾ ധരിച്ച് ഒരുമയുടെ പരിപാടി നിറക്കൂട്ടുള്ളതാക്കി മാറ്റും

ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ പ്രോഗ്രാമില്‍ ഒരുമ അതിന്റെ മുഴുവന്‍ അംഗങ്ങളേയും അണിനിരത്തിയാണ് ഈ പ്രോഗ്രാം  സംഘടിപ്പിക്കുന്നത്.

വിവിധ കലാ-സാംസ്‌കാരിക പരിപാടികളും, സ്‌പോര്‍ട്‌സ് ഇവന്റും ഈ പരിപാടിക്ക്  മാറ്റുകൂട്ടും. രുചി പകരുന്ന വിവിധ ഇനം ഇന്ത്യന്‍ ഭക്ഷണങ്ങളുടെ കലവറയും ഒരുമ ഇതിനായി ഒരുക്കിയിരിക്കുന്നു.

പുതുതായി ചുമതലയേറ്റ മുഴുവന്‍ ഭാരവാഹികള്‍ക്കും വലിയ പിന്തുണയാണ് മുഴുവന്‍ അംഗങ്ങളും നല്‍കിവരുന്നത്.

ആന്റു വെളിയത്ത് (പ്രസിഡന്റ്), അനില്‍ കിഴക്കേവീട്ടില്‍ (സെക്രട്ടറി), സോണി പാപ്പച്ചന്‍ (ട്രഷറര്‍) എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റ്റിന്റു എല്‍ദോസ്, റിന്റു മാത്യു, രഞ്ജു സെബാസ്റ്റ്യന്‍, ജിന്‍സ് മാത്യു, സെലിന്‍ ബാബു, ജിനോ ഐസക്ക്, പ്രഭു ചെറിയാന്‍, ബിജു തോട്ടത്തില്‍, ഡിലു സ്റ്റീഫന്‍, പ്രവീണ്‍ ജോസഫ്, ജിജോ ജോര്‍ജ്, ജിജി പോള്‍, ജോണ്‍ മേലേത്തേതില്‍, ജോസ് തോമസ് എന്നിവരും പ്രവര്‍ത്തിക്കുന്നു.

ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

5 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

7 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

8 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

9 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago