America

ഓസ്റ്റിൻ മാർത്തോമാ യുവജനസഖ്യം ബ്ലഡ് ഡ്രൈവ് ഡിസംബർ 10 ന്

ഓസ്റ്റിൻ: “രക്തദാനം മഹാദാനം” എന്ന മഹത് സന്ദേശത്തെ ഉൾക്കൊണ്ടുകൊണ്ട് ഓസ്റ്റിൻ മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ‘ബ്ളഡ് ഡ്രൈവ് നടത്തുന്നു”.

അമേരിക്കൻ റെഡ്ക്രോസ്സിന്റെ സഹകരണത്തോടെ നടത്തുന്ന ബ്ളഡ്  ഡ്രൈവ് ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തോടെ ചേർന്നുള്ള ഫെല്ലോഷിപ് ഹാളിൽ (2222, Downing Ln, Leander, TX 78461) ഡിസംബർ 10 നു ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞു 3 വരെയാണ്  സംഘടിപ്പിച്ചിരിക്കുന്നത്.

നിങ്ങൾ നൽകുന്ന ഓരോ രക്തത്തുള്ളിയും ഒരു മനുഷ്യജീവൻ രക്ഷിക്കുവാനുതകുന്നുവെങ്കിൽ അതിൽ പരം വലിയ നന്മ എന്ത് എന്ന സന്ദേശത്തോടെ നടത്തുന്ന ഈ രക്ത ദാന ഡ്രൈവിലേക്കു ജാതി മത ഭേദമേന്യേ ഏവർക്കും പങ്കാളികാമെന്ന് സംഘാടകർ അറിയിച്ചു      

പങ്കെടുക്കുന്നവർക്ക് https://tinyurl.com/amtcblooddrive ൽ രജിസ്റ്റർ ചെയ്യുകയോ 1-800-733-2767 നമ്പറിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാവുന്നതാണ്.    

കൂടുതൽ വിവരങ്ങൾക്ക്

അനീഷ് വർഗീസ് ( യുവജന സഖ്യം സെക്രട്ടറി – 737 293 6569
ലോബോ തമ്പി ( യുവജന സഖ്യം ട്രസ്റ്റി)  – 210 716 0515

ജീമോൻ റാന്നി

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

3 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

4 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

6 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

13 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago