America

ബെത് ഇസ്രായേൽ ജൂതപ്പള്ളി: നാല് പേരെ ബന്ദികളാക്കിയ ഭീകരൻ മാലിക് ഫൈസൽ കൊല്ലപ്പെട്ടു. രണ്ട് പേർ കസ്‌റ്റഡിയിൽ

പി പി ചെറിയാൻ

ഡാളസ് : ഡാളസ് കോളിവില്ലയിലെ ബെത്  ഇസ്രായേൽ ജൂതപ്പള്ളിയിൽ പ്രാര്‍ഥനക്കെത്തിയ റാബി(പുരോഹിതിൻ) ഉൾപ്പെടെ നാല് പേരെ ബന്ദിയാക്കിയ ബ്രിട്ടീഷ് വംശജനായ ഭീകരൻ മാലിക് ഫൈസൽ അക്രത്തിനെ (44)സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയതായി  ഡാളസ് എഫ് ബി ഐ  സ്ഥിരീകരിച്ചു. 

ആക്രമണത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. അഫിയ സിദ്ദിഖിക്ക് ഏതൊക്കെ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നു.സംഭവത്തിൽ രണ്ട് പേർ കസ്‌റ്റഡിയിലായിട്ടുണ്ട് .സൗത്ത് മാഞ്ചസ്‌റ്ററിൽ നിന്നാണ് ഇരുവരും പൊലീസ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്യത് വരികയാണെന്ന് മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ ആളുകള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഈ സാഹര്യത്തിൽ അന്വേഷണം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ജനു 15  ശനിയാഴ്ച  ഡാളസ് സമയം രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പള്ളിയിൽ നിന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ ലൈവ് ചെയ്തുകൊണ്ടാണ് ഇയാൾ വിവരം പുറം ലോകത്തെ  അറിയിച്ച ത്. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും അക്രമി ഭീഷണി ഉയർത്തിയിരുന്നു.അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനികരെ കൊലപ്പെടുത്തിയതിന് 83 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന ലേഡി ക്വയ്ദ എന്നറിയപ്പെടുന്ന അഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്നായിരുന്നു  ഭീകരന്റെ ആവശ്യം. പത്ത് മണിക്കൂർ നീണ്ട ചർച്ചകൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഒടുവിൽ പള്ളിയിലേക്ക് ഇരച്ചു കയറിയ  സുരക്ഷാ  ഉദ്യോഗസ്ഥർ ഭീകരനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ബന്ദികളാക്കിയ നാല് പേരെയെും പരിക്കേൽക്കാതെ രക്ഷപ്പെടുത്തി ജൂതപ്പള്ളി ആക്രമണത്തെവിവിധ ലോക നേതാക്കൾ അപലപിച്ചു ഭീകരാക്രമണമായിട്ടാണ് പ്രസിഡന്റ് ബൈഡൻ സംഭവത്തെ വിശേഷിപ്പിച്ചത്.

Newsdesk

Recent Posts

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

12 mins ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

16 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

18 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

19 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

19 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

20 hours ago