കാനഡയിൽ കാട്ടുതീ പടരുന്നത് രൂക്ഷമാകുന്ന സാഹചര്യത്തിൽ വടക്കേ അമേരിക്കയിലെ ജനങ്ങളോട് എൻ95 മാസ്ക് ധരിക്കാൻ നിർദേശം നൽകി അധികൃതർ. കാട്ടുതീയെ തുടർന്ന് രൂപപ്പെടുന്ന പുക യുഎസ് നഗരങ്ങളെ ആകെ വരിഞ്ഞു മുറുക്കുമ്പോൾ, വായു നിലവാരം മോശമായതിനെ തുടർന്നാണ് മാസ്ക് ധരിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകിയത്. ന്യൂയോർക്കിൽ ഇന്നു മുതൽ സൗജന്യമായി മാസ്ക് വിതരണം ചെയ്യും. 1960 ശേഷമുള്ള ഏറ്റവും മോശം വായു നിലവാരമാണ് ഇപ്പോൾ ന്യൂയോർക്കിലെന്ന് ന്യൂയോർക് സിറ്റ് ആരോഗ്യ കമ്മിഷണർ അശ്വിൻ വാസൻ അറിയിച്ചു.
മഹാദുരന്തത്തിന്റെ പ്രതീതി ഉണർത്തുന്ന രീതിയിലാണ് പുക നിറഞ്ഞ മൂടൽമഞ്ഞ്ന്യൂയോർക്കിനെ ആകെ വിഴുങ്ങിയിരിക്കുന്നത്. പുകപടലം മൂടി അന്തരീക്ഷമാകെ മഞ്ഞനിറത്തിലാണിപ്പോൾ. മോശം കാലാവസ്ഥ കാരണം നിരവധിവിമാനങ്ങൾ വൈകുകയും കായിക ഇനങ്ങൾ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾ കഴിവതും വീടിനുള്ളിൽ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നും ന്യൂയോർക് സിറ്റി മേയർ നിർദേശം നൽകി.
പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് കാനഡയും അവരുടെ ജനങ്ങൾക്ക് നിർദേശം നൽകി. വരും ആഴ്ചകളിൽ പുകപടലങ്ങൾ അന്തരീക്ഷത്തിൽ നിറയുന്നത് രൂക്ഷമാകുമെന്നും ജനങ്ങൾ കൂടുതൽ ജാഗരൂകരാകണമെന്നും നിർദേശം നൽകി. 160 ഓളം കാട്ടുതീകൾ റിപ്പോർട്ട് ചെയ്യുന്ന ക്യൂബൈക്കിൽ നിന്നാണ് കൂടുതൽ പുക ഉയരുന്നത്. ഇവിടെനിന്ന് 15,000ത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. ക്യൂബെക്കിന്റെ ചരിത്രത്തിലെ ഏറ്റവും മോശം തീപിടിത്തമാണ് ഇത്തവണ റെക്കോർഡ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്, ആൽബർട്ടയിലും കാട്ടുതീ രൂക്ഷമാകുകയാണ്.
അമേരിക്കയുടെ വടക്കുകിഴക്കുള്ള നഗരങ്ങൾ, ചിക്കാഗോ, അറ്റ്ലാന്റ് എന്നിവിടങ്ങളിലെ 100 ദശലക്ഷത്തോളം ആളുകൾക്ക് മലിനീകരണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസി(ഇപിഎ) അറിയിച്ചു. കാനഡയിൽ മാത്രം കാട്ടുതീയെ തുടർന്ന് ഇരുപതിനായിരത്തോളം ആളുകളെ മാറ്റിപാർപ്പിക്കുകയും 3.8 മില്യൻ ഹെക്ടർ ഭൂമി കത്തി നശിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മോശം കാട്ടുതീയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…