ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന ഏതാണ്ട് 13 ഓളം പുതിയ സൈനിക താവളങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പില്‍. ഇതില്‍ ഏതാണ്ട് മൂന്ന് എയര്‍ ബെയ്‌സുകള്‍, അഞ്ച് സ്ഥിരമായ എയര്‍ ഡിഫന്‍സ് പൊസിഷനുകള്‍, അഞ്ചോളം ഹെലിപോര്‍ട്ടുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഏതാണ്ട് ഇന്ത്യ-ചൈന ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിന് (LAC) സമീപത്താണ് ഈ പുതിയ വിന്യാസത്തിന് ചൈന ഒരുങ്ങുന്നത്. അഞ്ച് ഹെലിപോര്‍ട്ടുകളില്‍ നാലണ്ണെം ഈ കഴിഞ്ഞ മെയ് മാസത്തിന് ശേഷം നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ല്‍ ഡോക്‌ലാമിലെ പ്രതിസന്ധിക്ക് ശേഷമാണ് കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് ചൈന അതിര്‍ത്തിയില്‍ തങ്ങളുടെ സൈനിക വിന്യാസം ഇരട്ടിയാക്കാനുള്ള തീരുമാനമെടുത്തത് എന്നാണ് വിവരങ്ങള്‍ ലഭിച്ചത്. ഇന്ത്യയുമായി ദീര്‍ഘകാലത്തേക്ക് അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന ദീര്‍ഘവീക്ഷണത്തിലാണ് ഈ പുതിയ വിന്യാസം എന്നുവേണും ഇന്ത്യ കരുതാന്‍.
ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ മോസ്‌കോയില്‍ വച്ച് നടന്ന ചര്‍ച്ചപ്രകാരം പൊതുവായ സൈനിക വിന്യാസങ്ങള്‍ ഇരു രാജ്യങ്ങളും ബോര്‍ഡറില്‍ ചെയ്യില്ലെന്നും സമാധാനത്തിനായി ഒരുമിച്ച് നില്‍ക്കുമെന്നും തീരുമാനിച്ചതിനെ തുടര്‍ന്നും ചൈന തങ്ങളുടെ സൈനിക വിന്യാസം വര്‍ദ്ധിപ്പിക്കുവാനുള്ള കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നതും ഇന്ത്യയെ സംബന്ധിച്ചിടത്ത് പ്രാധാന്യമേറുന്ന വസ്തുതയാണ്.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…