America

കോൺഗ്രസ് ജന്മദിന ചലഞ്ച് 137 രൂപ !!! ആദ്യഘട്ടമായി 1000 ചലഞ്ചുകൾ ഏറ്റെടുത്ത് ഒഐസിസി യുഎസ്‌എ.

പി.പി.ചെറിയാൻ. 

ഹൂസ്റ്റൺ : ഡിസംബർ 28 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 ആം ജന്മ ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആരംഭിച്ച 137 രൂപ ചലഞ്ചിന്റെ ഭാഗമാകാൻ ഒഐസിസി യൂഎസ്എ യും.  കെപിസിസി യുടെ ഫണ്ട് ശേഖരണത്തിനായാണ് ഈ ചലഞ്ചിന്  തുടക്കം കുറിച്ചത്. 137 രൂപയോ അതിന്റെ ഗുണിതങ്ങളായോ സംഭാവന നൽകാം. ഓൺലൈൻ ആയും പണം അയക്കാം. ഇതിനായുള്ള അക്കൗണ്ട് വിശദാ ശങ്ങൾ ചുവടെ ചേർക്കുന്നു.

ഈ ചലഞ്ച് അമേരിക്കയിലും ഒരു തരംഗമാക്കാൻ ഒരുങ്ങുകയാണ് ഓവർസീസ് ഇന്ത്യൻ  കൾച്ചറൽ കോൺഗ്രസ് പ്രവർത്തകർ. ഈ പരിപാടിയുടെ ആദ്യഘട്ടമായി 1,37,000 രൂപ ( 1000 ചലഞ്ച്) ഇവിടെയുള്ള പ്രവർത്തകർ “കോൺഗ്രസിന്റെ കുതിപ്പിന് എന്റെ സ്നേഹ സമ്മാന” മായി കെപിസിസി ഫണ്ടിൽ  അടയ്ക്കും. ചലഞ്ചിന്റെ ഭാഗമായി പണം അയക്കുന്നവർ മെമ്മോയിൽ ‘OICC USA ‘ എന്ന് ചേർക്കേണ്ടതാണ്. ജനുവരി 26 വരെയാണ്  ഈ ഫണ്ട് സ്വീകരിക്കുന്നത്.  

കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ,  ഒഐസിസി യുഎസ്എ യുടെ നേതൃത്വത്തിൽ  കേരളത്തിലെ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിൽ അമേരിക്കയിലുള്ള എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നുവെന്ന് ഒഐസിസി നാഷണൽ കോർഡിനേറ്റർ ജെയിംസ് കൂടൽ, നോർത്ത്, സൗത്ത് റീജിയണൽ കോർഡിനേറ്റർമാരായ സന്തോഷ് ഏബ്രഹാം, ജീമോൻ റാന്നി എന്നിവർ അറിയിച്ചു.

State Bank of India
Sasthamangalam Branch, Thiruvananthapuram
Account Holder Name : Kerala Pradess Congress Committee
Account : 40672065556  
IFSC :SBIN0070023

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – 346 773 0074

Newsdesk

Recent Posts

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

5 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

17 hours ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

18 hours ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

21 hours ago

ഡബ്ലിൻ സിറ്റി സെന്ററിൽ തീപിടിത്തം; പൊതുഗതാഗത സർവീസുകൾക്ക് തടസ്സം

ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…

23 hours ago

‘തലയണ’ (ലൂപ്പ് കഥ )

സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…

1 day ago