വാഷിംഗ്‌ടണ്‍: കൊറോണ വൈറസ് ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അമേരിക്ക. ഇന്നലെ വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ വൈറസിനെ ചെറുക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിനായി ഫെഡറല്‍ ഫണ്ടില്‍ നിന്നും അമ്പത് മില്യണ്‍ ഡോളര്‍ അനുവദിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
കൂടാതെ മുനിസിപ്പാലിറ്റികള്‍ക്കും സ്റ്റേറ്റുകള്‍ക്കും ഫെഡറല്‍ ഫണ്ട് ലഭ്യമാക്കുന്നതിന് സഹായകമാകുന്ന സ്റ്റാഫോര്‍ഡ് ആക്ട് പ്രാബല്യത്തില്‍ വരുത്തുമെന്ന്‍ മുന്‍പേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
അമേരിക്കയില്‍ ചില സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്രങ്ങള്‍ എല്ലായിടത്തും എത്രയും പെട്ടെന്ന് സജ്ജമാക്കാന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം നൂറ് കടന്ന സാഹചര്യത്തില്‍ സ്പെയിനിലും പതിനഞ്ചു ദിവസത്തേയ്ക്ക് അടിയന്തരവസ്ഥ [പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നുമുതലാണ് അടിയന്തരാവസ്ഥ നിലവില്‍ വരുന്നതെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…