ന്യൂയോര്‍ക്ക്: കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ സെപ്തംബറോടെ തയ്യാറാകുമെന്ന് അവകാശപ്പെട്ട് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍. വാക്‌സിന്‍ കണ്ടുപിടുത്തം 80 ശതമാനം പൂര്‍ത്തിയായെന്ന് പ്രൊഫസര്‍ സാറാ ഗില്‍ബേര്‍ട്ട് പറഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങും.
ലോകമൊട്ടാകെ കൊവിഡ് ബാധിച്ച് ഒരുലക്ഷത്തോളം പേര്‍ മരിച്ച സാഹചര്യത്തില്‍ വൈറസിനുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ആഗോള ശ്രമത്തിന്റെ ഭാഗമായാണ് ഓക്‌സ്‌ഫോര്‍ഡിലെ ശാസ്ത്രജ്ഞരുടെ ശ്രമമെന്നും അവര്‍ അറിയിച്ചു. ‘ദിവസങ്ങള്‍ നീണ്ട പരീക്ഷണങ്ങളിലാണ് ശാസ്ത്രജ്ഞര്‍. നിര്‍മ്മിക്കുന്ന വാക്‌സിന്‍ ഫലപ്രദമാകാനുള്ള സാധ്യത കൂടുതലാണ്. എല്ലാം കൃത്യമായി നടന്നാല്‍ സെപ്തംബറില്‍ വാക്‌സിന്‍ ലഭ്യമാകും’, സാറാ ഗില്‍ബേര്‍ട്ട് അറിയിച്ചു.
വാക്‌സിന്‍ ലഭ്യമാകും എന്നത് വെറും ആത്മവിശ്വാസം മാത്രമല്ലെന്നും ഓരോഘട്ടം പൂര്‍ത്തിയാക്കുമ്പോഴും കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നതെന്നും സാറാ ഗില്‍ബേര്‍ട്ട് വ്യക്തമാക്കി.
80 ശതമാനത്തോളം പൂര്‍ത്തിയാക്കി എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അവര്‍ പറഞ്ഞു. വാക്‌സിന്‍ പൂര്‍ണമായും വിജയമായിരിക്കുമെന്ന് താന്‍ അവകാശപ്പെടുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…