ഡാളസ്: അമേരിക്കയില്‍ കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ സംഖ്യ രണ്ടു ലക്ഷം കവിഞ്ഞു. അതേസമയം ഡാളസ് കൗണ്ടിയില്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തിലെത്തിയതായി ഡാളസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതര്‍ സെപ്റ്റംബര്‍ 22-ന് ചൊവ്വാഴ്ച പുറുത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
സെപ്റ്റംബര്‍ 22-ന് മൂന്നു പേര്‍ മരിച്ചതോടെയാണ് മരണസംഖ്യ ആയിരത്തിലെത്തിയത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ഓര്‍ത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നു ഡാളസ് കൗണ്ടി ജഡ്ജി ക്ലെജങ്കിംഗ്‌സ് അഭ്യര്‍ത്ഥിച്ചു. ആറുമാസം കൊണ്ടാണ് ആയിരം പേര്‍ മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്‌സസില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15,000 കവിഞ്ഞു. മാര്‍ച്ചില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനുശേഷം ആറുമാസത്തിനുള്ളിലാണ് ഇത്രയും മരണം നടന്നതെങ്കില്‍ 365 ദിവസത്തിനുള്ളില്‍ ഇതു ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാര്‍ത്ഥത മാത്രം ലക്ഷ്യമാക്കാതെ സമൂഹത്തിന്റെ സുരക്ഷിതത്വം കൂടി കണക്കിലെടുത്ത് എല്ലാവരും നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ജഡ്ജി നിര്‍ദേശിച്ചു. ഡാളസ് കൗണ്ടിയില്‍ ഇതുവരെ 78,377 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതില്‍ 71,198 പേര്‍ സുഖംപ്രാപിച്ചതായി ചൊവ്വാഴ്ച ലഭിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…