gnn24x7

ഡാളസ് കൗണ്ടിയില്‍ കോവിഡ് 19 മരണം ആയിരംകവിഞ്ഞു – പി.പി. ചെറിയാന്‍

0
197
gnn24x7

Picture

ഡാളസ്: അമേരിക്കയില്‍ കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ സംഖ്യ രണ്ടു ലക്ഷം കവിഞ്ഞു. അതേസമയം ഡാളസ് കൗണ്ടിയില്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തിലെത്തിയതായി ഡാളസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതര്‍ സെപ്റ്റംബര്‍ 22-ന് ചൊവ്വാഴ്ച പുറുത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

സെപ്റ്റംബര്‍ 22-ന് മൂന്നു പേര്‍ മരിച്ചതോടെയാണ് മരണസംഖ്യ ആയിരത്തിലെത്തിയത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ഓര്‍ത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നു ഡാളസ് കൗണ്ടി ജഡ്ജി ക്ലെജങ്കിംഗ്‌സ് അഭ്യര്‍ത്ഥിച്ചു. ആറുമാസം കൊണ്ടാണ് ആയിരം പേര്‍ മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്‌സസില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15,000 കവിഞ്ഞു. മാര്‍ച്ചില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനുശേഷം ആറുമാസത്തിനുള്ളിലാണ് ഇത്രയും മരണം നടന്നതെങ്കില്‍ 365 ദിവസത്തിനുള്ളില്‍ ഇതു ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാര്‍ത്ഥത മാത്രം ലക്ഷ്യമാക്കാതെ സമൂഹത്തിന്റെ സുരക്ഷിതത്വം കൂടി കണക്കിലെടുത്ത് എല്ലാവരും നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ജഡ്ജി നിര്‍ദേശിച്ചു. ഡാളസ് കൗണ്ടിയില്‍ ഇതുവരെ 78,377 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതില്‍ 71,198 പേര്‍ സുഖംപ്രാപിച്ചതായി ചൊവ്വാഴ്ച ലഭിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here