gnn24x7

ഗര്‍ഭിണിപൂച്ചയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുന്നത് എന്തിനാണ്?

0
332
gnn24x7

കോഴിക്കോട്: ഗര്‍ഭിണിയായ വളര്‍ത്തു പൂച്ചയെ മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ രീതിയില്‍ ഇന്ന് പെരുമണ്ണയില്‍ കണ്ടെത്തി. പെരുമണ്ണ ചാമാടത്ത് റോഡ് മേലേപുല്‍പ്പറമ്പില്‍ അബ്ദുള്‍ ഹമീദിന്റെ വളര്‍ത്തുപൂച്ചയെയാണ് കെട്ടിത്തൂക്കിയ നിലയില്‍ ബുധനാഴ്ച 23ാം തീയതി പറമ്പില്‍ കണ്ടെത്തിയത്. ബുധനഴ്ച രാവിലെ 11 മണിയോടെ കഴുത്തില്‍ കുരുക്കിട്ട് മരത്തില്‍ തൂങ്ങി നില്‍ക്കുന്ന രീതിയിലാണ് കാണപ്പെട്ടത്. ബോധപൂര്‍വ്വം ആരോ ചെയ്തതുപോലെയാണ് അത് കാണപ്പെട്ടത്.

ബ്രിട്ടനിലെ ലിവര്‍പൂളിലെ ക്‌നാസ്‌ലിയില്‍ കെട്ടിത്തൂക്കിയിട്ട് കൊലപ്പെടുത്തിയ പൂച്ച

ഇതുപോലെ സമാനമായ സംഭവം തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ 2019 ല്‍ സമാന രീതിയില്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി വഞ്ചിയൂര്‍ പോലീസ് കേസ് എടുത്തിരുന്നു. കോമ്പൗണ്ടിനുള്ളിലെ ഇരുമ്പ് കാലിലായിരുന്നു ഇത് കണ്ടെത്തിയത്. തുടര്‍ന്ന് അന്ന് മൃഗപരിരക്ഷണ ആക്ടിവിസ്റ്റുകളായ പാര്‍വതി മോഹനനും ലതാ ഇന്ദിരാ മോഹനനുമാണ് ഇതിനെതിരെ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി ബോധിപ്പിച്ചിരുന്നത്. 2019 ലെ ഈ വാര്‍ത്ത നവംബര്‍ 12 നാണ് മാധ്യമങ്ങള്‍ ഇത് പ്രസിദ്ധീകരിച്ചത്.

ഇതേ സംഭവത്തിന് സമാനമായി കാസര്‍ഗോഡ് കുമ്പാഡജെയില്‍ കീരികളെ കെട്ടിത്തൂക്കി കൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. കാട പിടിച്ച പ്രദേശമായതിനാല്‍ കീരികളെ അഴുകിയ നിലയില്‍ ആയിരുന്നു കണ്ടെത്തിയത്. മിണ്ടാപ്രാണികളോട് ആരാണ് ഈ ക്രൂരതകള്‍ കാണിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. 2019 നവംബര്‍ 15ാം തീയതിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതുപോലെ ബ്രിട്ടനിലെ ലിവര്‍പൂളിലെ ക്‌നാസ്‌ലിയിലെ ഒരു കുടുംബത്തില്‍ വളര്‍ത്തിയ പൂച്ചയെ ഗര്‍ഭിണിയായ നിലയില്‍ ആഗസ്ത് 16 ന് 2019 ല്‍ കണ്ടെത്തിയത്. ഒരു മെറ്റല്‍ റോഡില്‍ കെട്ടിത്തൂക്കിയ നിലയിലാണ് അവിടെയും പൂച്ചകളെ കണ്ടെത്തിയത്. ഇതുപോലെ തന്നെ 2016 ല്‍ ബര്‍ലിംഗ്ടണില്‍ ഒരു കുടുംബത്തില്‍ വളര്‍ത്തിയ പൂച്ചയെ മരത്തില്‍ കെട്ടിത്തൂക്കി കൊന്ന നിലയില്‍ കണ്ടെത്തിയത്. മരണപ്പെട്ട പൂച്ച അപ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്ന് അന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലണ്ടനിലെ തന്നെ നീസ്ഡനില്‍ ഒരു വീട്ടില്‍ പൂച്ചയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെതിനെപ്പറ്റി ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുകയും അതിന് എതിരെ പിഴ ചുമത്തുകയും ചെയ്തു.


ലണ്ടനിലെ തന്നെ നീസ്ഡനില്‍ ഒരു വീട്ടില്‍ പൂച്ചയെ കെട്ടിത്തൂക്കിയ നിലയില്‍

മിണ്ടാപ്രാണികളോടെ ഒരുപോലെ ഇതുപോലെ ക്രൂര കൃത്യം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും മാധ്യമങ്ങളില്‍ നിറഞ്ഞതും മാത്രമാണ് നമുക്ക തിരഞ്ഞു പിടിക്കാവുന്നത്. രേഖപ്പെടുത്താതെ എത്ര പൂച്ചകളെ ഇതുപോലെ ക്രൂരമായി കൊന്നുകാണണം? ഗര്‍ഭണിപൂച്ചകളെ മാത്രം കെട്ടിത്തൂക്കി കൊല്ലുന്നതിന് പിന്നിലെ കാര്യം എന്താണ്?

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here