America

പ്രവാസി മാധ്യമരംഗത്ത് പുതുചരിത്രം കുറിച്ച് ‘ഡി മലയാളി’; ഒന്നാം വാർഷികാഘോഷം പ്രൗഢഗംഭീരം

ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട ‘ഡി മലയാളി’ ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം വാർഷികാഘോഷം ഡാലസിൽ പ്രൗഢഗംഭീരമായി നടന്നു. പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും വിവിധ സംഘടനാ നേതാക്കളുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. 2025 ഏപ്രിൽ 13-ന് ഒരു ‘വിഷു കൈനീട്ടമായി’ വായനക്കാരിലേക്ക് എത്തിയ പത്രം, വെറും പന്ത്രണ്ട് മാസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള മലയാളികളുടെ വിശ്വസ്ത ശബ്ദമായി മാറിയതിന്റെ ആവേശത്തിലായിരുന്നു ആഘോഷങ്ങൾ.

പ്രമുഖ പണ്ഡിതനും ചിന്തകനുമായ ഡോ. മാണി സ്കറിയ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വൻകരകൾക്കപ്പുറം മലയാളികളുടെ സ്വത്വത്തെയും പുതിയ തലമുറകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സാംസ്കാരിക പാലമായി ഡി മലയാളി വളരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎസ് സിട്രസ് (US Citrus) സ്ഥാപകനും ടെക്സസ് എ ആൻഡ് എം സർവ്വകലാശാലയിലെ പ്രൊഫസർ എമിരറ്റസുമായ ഡോ. മാണി സ്കറിയയുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി. കാർഷിക-ശാസ്ത്ര മേഖലകളിലെ തന്റെ ദീർഘകാല അനുഭവസമ്പത്തും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സിന് പ്രചോദനമായി.
ചീഫ് എഡിറ്റർ പി. പി. ചെറിയാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. കൃത്യമായ മാധ്യമ ധർമ്മവും സത്യസന്ധതയുമാണ് പത്രത്തിന്റെ വിജയരഹസ്യമെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ ജോസഫ് നമ്പിമഠം വിശിഷ്ട അതിഥിയായിരുന്നു. സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകൾക്കെതിരെ ഡി മലയാളി ഉയർത്തുന്ന പ്രതിരോധത്തെ മുഖ്യാതിഥിയായി പങ്കെടുത്ത 24 ന്യൂസ് പ്രതിനിധി പി. പി. ജെയിംസ് പ്രശംസിച്ചു.

തുടർന്ന് നടന്ന ആശംസ പ്രസംഗങ്ങളിൽ ഷിജു എബ്രഹാം (KAD പ്രസിഡന്റ്‌),സാമൂവൽ യോഹന്നാൻ (LANA പ്രസിഡന്റ്‌),പി. സി. മാത്യു (ഗാർലാൻഡ് സിറ്റി ടാക്സ്‌ ഇൻക്രെമെന്റ് ബോർഡ് മെമ്പർ),എബി തോമസ്, ജിജി സ്കറിയ,മാത്യു നൈനാൻ (ICEC പ്രസിഡന്റ്‌),ബാജി ഓടംവേലി (സെക്രട്ടറി, KLS),രാജു തരകൻ (എഡിറ്റർ, ഹെരാൾഡ് എക്സ്പ്രസ്സ്‌),എസ്. പി. ജെയിംസ് (ദിവ്യ വാർത്ത),രാജു വർഗീസ്, ജിൻസ് മാടവനാ, രാജൻ തോമസ് ചിറ്റാർ തുടങ്ങിയവർ സംസാരിച്ചു.

ആഘോഷങ്ങൾക്ക് മിഴിവേകി ഗായകർ അവതരിപ്പിച്ച സംഗീത പരിപാടികൾ ചടങ്ങിനെ ഹൃദ്യമാക്കി. സിജു വി. ജോർജ് ചടങ്ങുകളുടെ അവതാരകനായി (MC) മികവുറ്റ രീതിയിൽ പരിപാടി നിയന്ത്രിച്ചു. ഡി മലയാളി ടീമിനെ പ്രതിനിധീകരിച്ച് സാം മാത്യു, ബിജിലി ജോർജ്, ഇന്ത്യ പ്രസ് ക്ലബ്‌ ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ എന്നിവർ സംസാരിച്ചു. പത്രത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എഡിറ്റോറിയൽ ബോർഡ് അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.

കൂടുതൽ സാങ്കേതിക മികവോടെ വരും വർഷങ്ങളിലും ജനപക്ഷ വാർത്തകളുമായി മുന്നോട്ട് പോകുമെന്ന ഉറപ്പോടെ, അനശ്വർ മാമ്പിള്ളി കൃതജ്ഞത രേഖപ്പെടുത്തിയതോടെ ആഘോഷങ്ങൾക്ക് സമാപനമായി.

റിപ്പോർട്ട്: പി പി ചെറിയാൻ

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

6 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

8 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

8 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

12 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago