America

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മെയ് 1 വെള്ളി മുതല്‍ മെയ് 3 ഞായർ ദിവസങ്ങളിൽ

ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1, വെള്ളി മുതല്‍ മെയ് 3, ഞായർ ദിവസങ്ങളിൽ നടത്തപ്പെടും.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്‌സാസില്‍ ഉള്ള ഏക ദേവാലയമായ ഇവിടെ നടക്കുന്ന പെരുന്നാള്‍ വളരെ പ്രസിദ്ധവും നാനാ മതസ്ഥരായ അനേകം വിശ്വാസികളുടെ സാന്നിധ്യത്താൽ ശ്രെദ്ധേയവുമാണ്.

ഏപ്രിൽ 26, ഞായറാഴ്ച രാവിലെ 9:15നു പ്രഭാത നമസ്കാരവും വി. കുർബാനക്കും ശേഷം 11:45 യോടുകൂടി വെരി റവ. രാജു ദാനിയേൽ കോർ എപ്പിസ്കോപ്പയുടെ ആഭിമുഖ്യത്തിൽ കൊടിയേറ്റത്തോടെ കൂടി പെരുന്നാളിന് തുടക്കം കുറിച്ചു.

പെരുന്നാളിനോടനുബന്ധിച്ച് ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ “സൊഹദോ കാദീശോ” (വിശുദ്ധ രക്തസാക്ഷി) എന്ന ആൽബത്തിന്റെ ടീസർ പ്രകാശനം ചടങ്ങിൽ വച്ച് ഇടവക വികാരി നിർവഹിച്ചു. റവ. ഫാദർ തോമസ് മാത്യു രചനയും ജോജോ ജോർജ് സംവിധാനവും നിർവഹിച്ച ഈ ആൽബം ആലപിച്ചിരിക്കുന്നത് ഇടവക ഗായകസംഘമാണ്. പെരുന്നാൾ ദിവസം ആൽബം പൂർണ്ണരൂപത്തിൽ പ്രകാശനം ചെയ്യും.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ‘കാർട്ടർ ബ്ലഡ് കെയറുമായി’ സഹകരിച്ച് രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കേരളീയ തനിമയിൽ നടത്തിയ കൊടിമര ഘോഷയാത്ര പ്രവാസി മലയാളികൾക്കും വിശ്വാസികൾക്കും നൊസ്റ്റാൾജിക് ആയ ഒരു വേറിട്ട അനുഭവമായി മാറി.

ഈ കൊല്ലം പെരുന്നാളിനു മുഖ്യ അഥിതി ആയി എത്തുന്നത് സൗത്ത്-വെസ്റ്റ് അമേരിക്കൻ ഭദ്രാസന അധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപൊലീത്തയും, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സെക്രട്ടറിയും ന്യൂയോർക് സെൻറ് വ്ളാദിമിർ സെമിനാരി പ്രൊഫെസറും ന്യൂയോർക് Bronx St. Mary’s ഇടവക വികാരിയുമായ റെവ ഫാ. Dr. വർഗീസ് ദാനിയേൽ ആണ്.

മെയ് 1, വെള്ളി 6:45pm നും, മെയ് 3, ശനി 6:00 pm നും സന്ധ്യ പ്രാർത്ഥനയും, ഗാന ശശ്രുഷയെ തുടർന്ന് സുവിശേഷ പ്രഭാഷണം ഉണ്ടായിരിക്കുന്നതുമാണ്. ശനിയാഴ്ച 8 മണിയോടെ, അലങ്കരിച്ച വാഹനത്തിന്റെയും, വാദ്യമേളത്തിന്റെയും അകമ്പടിയോട് ഭക്തി നിർഭരമായ റാസയും, ആശിർവാദവും നേര്‍ച്ച വിളബും ഉണ്ടായിരിക്കും. അന്നേദിവസം ആത്‌മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നാടൻ തനിമയോടെ പലവിധ ഭക്ഷണ സ്റ്റാളുകളും മറ്റു വിവിധങ്ങളായ സ്റ്റാളുകളും 4 മണി മുതൽ ഉണ്ടായിരിക്കുന്നതാണ് എന്ന് 2026 ഭരണ സമിതി അറിയിച്ചു.

മെയ് 4, ഞായർ 8:45 am പ്രഭാത പ്രാർത്ഥനയെ തുടർന്ന് വിശുദ്ധ കുർബാനയും, റാസ, നേർച്ചവിളമ്പ് എന്നിവയെ തുടർന്ന് കൊടി ഇറക്കി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഭക്തിയോടും ഭംഗിയായും കൊണ്ടാടുവാൻ എല്ലാ വിശ്വാസ സമൂഹത്തിന്റെയും പ്രാർത്ഥന ഉണ്ടാകണമേയെന്നു ഇടവക വികാരി വെരി റവ. രാജു ദാനിയേൽ കോർ എപ്പിസ്കോപ്പ, സെക്രട്ടറി രാജൻ ജോർജ്, ട്രഷറർ അലക്സ് പള്ളിവാതുക്കൽ എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് പെരുന്നാൾ കൺവീനർ എബ്രഹാം സി. ചാക്കോ (214) 604-0340 ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: പി പി ചെറിയാൻ

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

5 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

7 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

7 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

11 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago