ഡാളസ് : അമേരിക്കയിൽ ഏറ്റവും ആദ്യം രൂപീകൃതമായ ദേവാലയങ്ങളിൽ ഒന്നായ ഡാലസ് സെൻ മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ സുവർണ്ണ ജൂബിലി ഉദ്ഘാടനം ഏപ്രിൽ 9ന് ഞായറാഴ്ച ഉയർപ്പ് ശുശ്രൂഷകൾക്ക് ശേഷം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു .
വിവിധതലങ്ങളിൽ സഭയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ വ്യക്തികൾ പ്രസ്തുത സമ്മേളനത്തിൽ സംബന്ധിക്കും. സുവർണ്ണ വർഷമായ 2023 വൈവിധ്യപൂർണമായ അനവധി കാര്യങ്ങളാണ് നടപ്പാക്കുന്നത്.സഭയുടെ പിതാക്കന്മാർ, സഭാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനങ്ങൾ, വൈവിധ്യമാർന്ന കലാവിരുന്നുകൾ ,നിരാശ്രയരും നിരാലംബരുമായ വ്യക്തികൾക്ക് കൈത്താങ്ങുന്ന സഹായ പദ്ധതികൾ തുടങ്ങിയവ നടപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു
ഫാദർ സി.ജി തോമസ് (,വികാരി) ഫാദർ ഡിജു സ്കറിയ (സഹവികാരി), ബോബൻ കൊടുവത്തു(ട്രസ്റ്റി), റോജി എബ്രഹാം (സെക്രട്ടറി), സാമുവേൽ മാത്യു (ജനറൽ കൺവീനർ), പ്രിൻസ് സക്കറിയ (ഫിനാൻസ്), ഷൈനി ഫിലിപ്പ് (റിസപ്ഷൻ),ബിജോയ് തോമസ് (സുവനീർ), ജോബി വർഗീസ്( മീഡിയ), ജോർജ്ജ് തോമസ് ഫുഡ് ബി നോ ജോൺ ,ജയിംസ് തെക്കുംഗിൽ, ജിമ്മി ഫിലിപ്പ്, ജോൺസൺ ഡാനിയേൽ, പ്രദീപ് കൊടുവത്തു ,റീന സാബു, രശ്മി വർഗീസ്,റോയ് കുര്യൻ ,ഡോ:സജി ജോൺ, സാംകുട്ടി തങ്കച്ചൻ, വിപിൻ ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…