ഡാളസ് :ഡാലസ് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സുവർണ്ണ ജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു .1973 ഏതാനും കുടുംബങ്ങൾ ചേർന്ന് രൂപം നൽകിയ ഈ ചെറിയ പ്രാർത്ഥനാ കൂട്ടം ഇന്ന് അമേരിക്കയിലെ മലയാളികൾക്ക് അഭിമാനിക്കതരത്തിലുള്ള ഒരു മികച്ച ദേവാലയമായി മാറി കഴിഞ്ഞു . ഇരുന്നൂറിൽ പരം കുടുംബങ്ങൾ ഇന്ന് സെൻറ് മേരീസ് വലിയ പള്ളിയിൽ ആരാധനക്കായി ഒത്തു ചേരുന്നു.
സുവർണ്ണ വർഷമായ 2023 വൈവിധ്യപൂർണമായ അനവധി കാര്യങ്ങളാണ് ആസ്സൂത്രണം ചെയ്തിരിക്കുന്നത് .സഭയുടെ പരമാധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനങ്ങൾ, വൈവിധ്യമായ കലാവിരുന്നുകൾ ,നിരാശ്രയരും നിരാലംബരുമായ വ്യക്തികൾക്കു കൈത്താങ്ങ് ആകുന്ന സഹായ പദ്ധതികൾ തുടങ്ങിയവ നടപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു .
ജൂബിലി പ്രവർത്തനങ്ങളുടെ പ്രാരംഭമായി ഇടവകാംഗം ആൻ മേരി ജയൻ വരച്ച ജൂബിലി ലോഗോ പ്രകാശനംചെയ്തു .വികാരി ഫാദർ സിജി തോമസ് ,സഹവികാരി ഫാദർ ഡിജു സ്കറിയ ഭാരവാഹികളായ ജെയിംസ് തെക്കുംകൽ , ബോബൻ കൊടുവത്ത്, റോജി എബ്രഹാം മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…