വാഷിംഗ്ടണ്‍: കൊവിഡ്-19 വ്യാപിച്ച സാഹചര്യത്തില്‍ അമേരിക്കയിലുള്ള വിദേശ പൗരന്‍മാരെ തിരിച്ചു കൊണ്ടുപോവാത്ത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൗരന്‍മാരെ തിരിച്ചു വിളിക്കാത്ത രാജ്യങ്ങള്‍ക്കും മതിയായ കാരണങ്ങളില്ലാതെ ഇവരെ നാട്ടിലേക്കു കൊണ്ടു പോകല്‍ വൈകിപ്പിക്കുന്ന രാജ്യങ്ങള്‍ക്കുമാണ് വിസ വിലക്കേര്‍പ്പെടുത്തുക.
ഈ രാജ്യങ്ങളുടെ വിസ വിലക്ക് ഡിസംബര്‍ 31 വരെ നിലനില്‍ക്കും. ഇത് സംബന്ധിച്ച് അടിയന്തര പത്രിക വാഷിംഗ്ടണ്‍ ഇറക്കി. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയാണ് പൗരന്‍മാരെ തിരിച്ചെടുക്കാത്ത രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുക.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ പൗരന്‍മാരെ ഇവരുടെ രാജ്യം തിരിച്ചു വിളിക്കാത്തത് തടസ്സമയാലാണ് വിലക്കേര്‍പ്പെടുത്തുക. പൗരന്‍മാരെ തിരിച്ചെടുക്കണമെന്ന് അറിയിപ്പ് രാജ്യങ്ങള്‍ സ്വീകരിച്ച ശേഷം ഏഴു ദിവങ്ങള്‍ക്കുളളില്‍ നടപടിയെടുത്തില്ലെങ്കില്‍ സ്റ്റേറ്റ് സെക്രട്ടറി ഈ രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നാണ് പത്രികയിലുള്ളത്. പൗരന്‍മാരെ തിരിച്ചെടുത്താല്‍ വിസ വിലക്ക് ഒഴിവാക്കുകയും ചെയ്യും.
അമേരിക്കയില്‍ കൊവിഡ് ബാധിച്ചുള്ള മരണം ഉയര്‍ന്നു വരികയാണ്. ഒറ്റ ദിവസം കൊണ്ട് 2108 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയാണ് കണക്ക് പുറത്തുവിട്ടത്. 18693 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്ന ഇറ്റലിയുടെ തൊട്ടു പിന്നിലായിരിക്കുകയാണ് അമേരിക്ക. ഇറ്റലിയില്‍ 18800 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഇറ്റലിയില്‍ പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവു വന്നിട്ടുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ അമേരിക്കയിലെ മരണനിരക്ക് ഇറ്റലിയിലേതിനേക്കാള്‍ കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എസില്‍ 5 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്.
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…