America

ഡോ. ഷിബു സാമുവേലിന് ഫ്ലവേഴ്‌സ് ടി.വി യു.എസ്.എ ബഹുമതി നല്കി ആദരിച്ചു -ബാബു. പി. സൈമൺ


ഡാളസ് : ഷിക്കാഗോയിൽ വച്ച് നടന്ന ഫ്ലവേഴ്സ് ടിവി യുഎസ് യുടെ ആറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട അവാർഡ് ദാന ചടങ്ങിൽ, ഡാളസിൽ സ്ഥിരതാമസമാക്കിയ  ഡോക്ടർ ഷിബു സാമുവൽ മെഡിക്കൽ വിഷനറി അവാർഡ് പ്രശസ്ത സിനിമാതാരം ആശ ശരത്തിൽ നിന്നും ഏറ്റുവാങ്ങി. അമേരിക്കയിലും ഇന്ത്യയിലും ആയി  ഡോ. ഷിബു സാമുവൽ ചെയ്യുന്ന സാമൂഹികരംഗത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി കൊണ്ടാണ് ഫ്ലവേഴ്സ് ടിവി യു എസ് എ അദ്ദേഹത്തിന് ബഹുമതി നല്കി ആദരിച്ചത്.

ആതുര ശ്രുശൂഷ രംഗങ്ങളിലും , കലാകായിക, സാംസ്കാരിക രംഗങ്ങളിലും തൻറെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിത്വമാണ് ഡോ.ഷിബു. അമേരിക്കയിലും വിദേശങ്ങളിലും ആയി പ്രവർത്തിക്കുന്ന നിരവധി വ്യാപാരസ്ഥാപനങ്ങളുടെ ഉടമയാണ്  അവാർഡ് ജേതാവായ ഡോ.ഷിബു. പല ആതുര ശ്രുശൂഷ ബിസിനസ് സ്ഥാപനങ്ങളുടെയും സി ഇ ഓ  ആയി അദ്ദേഹം പ്രവർത്തിച്ചുവരുന്നു.
സിറ്റി ഓഫ് ഗാർലാൻഡ്  എൻവിയർമെന്റൽ  കമ്മ്യൂണിറ്റി അഡ്വൈസറി ബോർഡ് അംഗം, വേൾഡ് മലയാളി കൗൺസിൽ ഡാളസ് പ്രോവിൻസ് പ്രസിഡൻറ്, ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം  മാനേജർ, എന്നീ ചുമതലകളിലൂം  ഡോക്ടർ ഷിബു സാമുവേൽ സേവനമനുഷ്ഠിക്കുന്നു.

അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ സിറ്റി ഓഫ് ഗാർലാൻഡ്  മേയർ സ്ഥാനത്തേക്ക് മത്സരിക്കുവാൻ തയ്യാറെടുക്കുകയാണ് ഡോക്ടർ ഷിബു. കൂടാതെ അമേരിക്കയിൽ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, ആൽഫ ഇന്റർനാഷണൽ മിഷൻ ഓർഗനൈസേഷൻ സ്ഥാപകനും കൂടിയാണ് പാസ്റ്റർ ഡോ. ഷിബു സാമുവേൽ.

സമൂഹത്തെ സേവിക്കുന്നതിനും നിരാലംബരായ വ്യക്തികളെയും കുടുംബങ്ങളെയും പരിപാലിക്കുന്നതിനും വഴികാട്ടിയായി തീർന്ന തൻറെ മാതാപിതാക്കൾക്കായി തനിക്ക് ലഭിച്ച ബഹുമതി സമർപ്പിക്കുന്നതായി മറുപടി പ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു. തൻറെ എല്ലാ പ്രവർത്തനങ്ങളെയും പിന്താങ്ങുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു ദൈവകൃപക്കായും, ഭാര്യ സൂസൻ, രണ്ട് മക്കളായ അലൻ, ഏഞ്ചല, സഹോദരങ്ങൾ, സുഹൃത്തുക്കൾ എന്നിവരോടുള്ള പ്രത്യേക നന്ദിയെ അവാർഡ് സ്വീകരിച്ചശേഷം ഡോ. ഷിബു സാമുവൽ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്’ ജഗൻ ഷാജി കൈലാസ് ചിത്രംആരംഭിച്ചു

പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു.ജഗൻ ഷാജി…

42 mins ago

അയർലണ്ടിലെ ഭവനപ്രതിസന്ധിക്ക് നേരിയ ആശ്വാസം! വീടുകളുടെ നിർമാണം വർധിക്കുന്നു, വിലക്കയറ്റം കുറയുന്നു

അയർലണ്ടിലെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ചില പുരോഗതികൾ പ്രകടമാകുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. പുതിയ…

3 hours ago

‘മായൻ’ മ്യൂസിക്ക്  റൈറ്റ്  വേൾഡ് വൈഡ്  കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്…

3 hours ago

‘സുന്ദര രാവണനേ….’ ‘അതിമനോഹരം’ ഫസ്റ്റ് വീഡിയോ എത്തി

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ…

3 hours ago

വിമാനങ്ങൾ റദ്ദാക്കാനും, വ്യോമപാതകൾ അടക്കാനും സാധ്യത യുഎഇ, ഖത്തർ, കുവൈത്ത് യാത്രകൾക്ക് നിയന്ത്രണ മുന്നറിയിപ്പുമായി അയർലണ്ട്

ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ…

4 hours ago

OCI കാർഡുടമകൾക്ക് ഇന്ത്യയിൽ രാഷ്ട്രീയ പ്രതിഷേധത്തിന് അവകാശമുണ്ടോ? പ്രധാന മുന്നറിയിപ്പ്

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ദീർഘകാല വിസാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അവസരം നൽകുന്ന ഓവർസീസ്…

5 hours ago