America

ട്രിനിറ്റി മാർത്തോമാ ഇടവക സുവർണ്ണ ജൂബിലി- റവ.അജിത് വി. ജോർജ് പ്രസംഗിക്കുന്നു – ഒക്ടോബർ 6ന് വെള്ളിയാഴ്ച

ഹൂസ്റ്റൺ: ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിൽ കഴിഞ്ഞ 50 വർഷങ്ങൾ  ഇടവകയിൽ ശുശ്രൂഷ ചെയ്ത വൈദികരെ പങ്കെടുപ്പിച്ച്‌ കൊണ്ട് നടത്തുന്ന “പിന്നിട്ട വഴികളിൽ നയിച്ചവരോടൊപ്പം” ധ്യാനയോഗ പരമ്പരയുടെ മൂന്നാം ഭാഗം  ഒക്ടോബർ 6 നു വെള്ളിയാഴ്ച സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും.

വെള്ളിയാഴ്ച വൈകുന്നേരം 7.30 നു നടത്തപെടുന്ന ധ്യാനയോഗത്തിൽ 2001 മുതൽ 2004 വരെ ട്രിനിറ്റി ഇടവകയുടെ മുൻ വികാരിയായിരുന്ന, മാർത്തോമാ സഭയുടെ സജീവ സേവനത്തിൽ നിന്ന് 2018 ൽ വിരമിച്ച്‌ ഇപ്പോൾ റാന്നി കരിമ്പനാംകുഴിയിൽ സ്വഭവനത്തിൽ വിശ്രമ ജീവിതം നയിക്കുന്ന റവ.ടി.വി.ജോർജ് ആമുഖ പ്രസംഗം നടത്തും.  ടി.വി.ജോർജ് അച്ചന്റെ മകനും ഇപ്പോൾ മലപ്പുറം, പെരിന്തൽമണ്ണ മാർത്തോമാ ഇടവകകളുടെ വികാരിയുമായ റവ.അജിത്.വി. ജോർജ് ദൈവ വചന പ്രഘോഷണം നടത്തും

ഓരോ മാസവും ക്രമീകരിച്ചിരിക്കുന്ന യോഗങ്ങൾക്കു  ഇടവകയിലെ പ്രാർത്ഥന ഗ്രൂപ്പുകൾ നേതൃത്വം നൽകും. വെള്ളിയാഴ്ച്ച നടക്കുന്ന യോഗത്തിന്ന്  പാസഡീന    ഏരിയ പ്രാർത്ഥന ഗ്രൂപ്പ് നേതൃത്വം നൽകും.

ആഗസ്ത്, സെപ്തംബര് മാസങ്ങളിൽ നടന്ന യോഗങ്ങളിൽ മുൻ വികാരിമാരായ റവ ഡോ ടി ജെ തോമസ്, റവ. എം.ജെ തോമസ് കുട്ടി എന്നിവർ  ദൈവവചന പ്രഘോഷണം നടത്തി.

ജൂബിലി മീഡിയ കമ്മിറ്റിക്കുവേണ്ടി മീഡിയ കൺവീനർ എം.ടി.മത്തായി അറിയിച്ചതാണിത്‌.

Zoom log in:

Meeting ID: 440 320 308
Passcode: 2222

കൂടുതൽ വിവരങ്ങൾക്ക്

റവ സാം കെ ഈശോ (വികാരി) –  832 898 8699
റവജീവൻ ജോൺ (അസി വികാരി) – 713 408 7394
ഷാജൻ ജോർജ് (ജനറൽ കൺവീനർ) – 832 452 4195
തോമസ് മാത്യു (ജീമോൻ) – കോ കൺവീനർ – 832 873 0023
ജോജി സാം ജേക്കബ് (പ്രോഗ്രാം കൺവീനർ) – 713 894 7542

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

9 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

9 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

12 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

13 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago