America

ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) ജൂലൈ 7, 8 തീയതികളിൽ ഡാളസിൽ -പി പി ചെറിയാൻ

ഡാളസ് :സീനിയര്‍ പാസ്റ്ററും, അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനും, ലോകമമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനുമായ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) ജൂലൈ 7, 8 തീയതികളിൽ വൈകീട്ട് 6 :30 മുതൽ  ഡാളസിൽ വചന ശുശ്രുഷ നിർവഹിക്കുന്നു.കാരോൾട്ടൻ ചർച് ഓഫ് പെന്തകോസ്ത് ഇന്ത്യൻ അസംബ്ലിയിലാണ്   (1212 നോർത് ജോസി ലൈനിൽ  226 ,ടെക്സാസ് 75006)  കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു.  

2015 ല്‍ തോമസുകുട്ടി ബ്രദര്‍ അമേരിക്കയിലെ പ്രധാന വന്‍ നഗരങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്ത് വിടുതലും അനുഗ്രഹവും രോഗ സൗഖ്യവും പ്രാപിച്ചവരുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ഹ്യസ്വസന്ദർശത്തിനായി അദ്ദേഹം വീണ്ടും അമേരിക്കയില്‍ എത്തുന്നത്. ജാതി മത സഭ ഭേദമെന്യേ ആയിരങ്ങള്‍ക്ക് അനുഗ്രഹത്തിന്റെയും വിടുതലിന്റേയും ദിവസങ്ങള്‍ക്കായി ചിക്കാഗോ , ന്യൂയോർക് , ഡാളസ് ,ഹൂസ്റ്റൺ , കെന്റുക്കി  പട്ടണങ്ങള്‍ ഒരുങ്ങി കഴിഞ്ഞു.

ജൂണ്‍ 24, 25 (ശനി, ഞായര്‍) ദിവസങ്ങളില്‍ ചിക്കാഗോ നഗരത്തില്‍ ആരംഭിക്കുന്ന വിടുതല്‍ ശുശ്രൂഷ, ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെ ന്യൂയോര്‍ക്കിലും, ജൂലൈ 7, 8 ദിവസങ്ങളില്‍ ഡാളസിലും, ജൂലൈ 9 ന് ഹൂസ്റ്റണിലും, ജൂലൈ 11 ന് സെന്റ്റക്കിയിലും ഉണ്ടായിരിക്കും.

ജൂണ്‍ 24 ശനി രാവിലെ 9 മുതല്‍ ചിക്കാഗോയില്‍ തോമസുകുട്ടി ബ്രദറിനെയും നീന സിസ്റ്ററിനെയും നേരില്‍ കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്

വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍, രോഗികള്‍ എന്നിവര്‍ക്ക് വേണ്ടി ഈ യോഗങ്ങളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്.

അമേരിക്കയിലെ എല്ലാ സ്ഥലങ്ങളിലും താമസിക്കുന്നവര്‍ക്ക് പങ്കെടുക്കുവാന്‍ വേണ്ടിയാണ്. 5 പ്രധാന പട്ടണങ്ങളില്‍ ഈ അനുഗ്രഹിത യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഡാളസ്സിൽ നടക്കുന്ന അനുഗ്രഹത്തിന്റേയും വിടുതലിന്റേയും സ്വര്‍ഗ്ഗിയ ആരാധനയുടെയും, ഈ ആത്മീയ സംഗമത്തിലേക്ക് ജാതി മത വര്‍ഗ്ഗ വര്‍ണ്ണ സഭാ ഭേദമെന്യേ ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അഡ്വ. ബിനോയ് ന്യൂയോർക് (516) 499 0687,
                                                ബ്രദർ അബു,ഡാളസ് 347 448 0714

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

അയർലണ്ടിൽ ആരോഗ്യപ്രവർത്തകർക്ക് പ്രമോഷൻ നിയന്ത്രണം; ഒരു ലക്ഷം ജീവനക്കാർക്ക് ബാധകം

അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…

19 hours ago

അയർലണ്ടിൽ ആഞ്ഞടിച്ച് സ്റ്റോം ബൊലോ; കെറി, ഗാൽവേ, ഡൊണഗൽ, ലെയ്ട്രിം, ഗാൽവേ, മയോ, സ്ലൈഗോ കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്

അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…

19 hours ago

ഫ്ലോറിഡയിൽ 77കാരന്റെ  വധശിക്ഷ നടപ്പാക്കി; ഈ വർഷം സംസ്ഥാനത്ത് നടക്കുന്ന 18-ാമത്തെ വധശിക്ഷ

ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി.…

1 day ago

രണ്ടുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലെ പതിനഞ്ചുകാരനായ പ്രതിക്ക് വീട്ടുതടങ്കലിൽ കഴിയാൻ കോടതി ഉത്തരവിട്ടു

സിയാറ്റിൽ: സീയാറ്റിലിൽ നടന്ന 'ബൈറ്റ് ഓഫ് സീറ്റിൽ' ഭക്ഷണമേളയ്ക്കിടെ വെടിവെപ്പ് നടത്തിയ കേസിൽ പിടിയിലായ പതിനഞ്ചുകാരനായ പ്രതിക്ക് കോടതി താത്കാലിക…

1 day ago

പ്രമുഖ ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയ ദാതാക്കൾ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നൽകിയതായി റിപ്പോർട്ട്

വാഷിംഗ്ടൺ: 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രമുഖ ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയ ദാതാക്കൾ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നൽകിയതായി…

1 day ago

അന്തരിച്ച അയർലൻഡ് മലയാളി അലക്സാണ്ടർ തോമസിന്റെ  പൊതുദർശനം തിങ്കളാഴ്ച

ഡബ്ലിൻ: അന്തരിച്ച അയർലൻഡ് മലയാളി അലക്സാണ്ടർ തോമസിന്റെ (60) പൊതുദർശനം ഒക്ടോബർ 26 തിങ്കളാഴ്ച നടക്കും. രാവിലെ 10 മുതൽ…

1 day ago