ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോണ്‍ഗ്രസ് ജോ ബൈഡന്റെ പ്രസിഡണ്ട് സ്ഥാനം അംഗീകരിച്ചതിന് പുറമെ സ്ഥാനം ഒഴിയുമെന്ന് ഡോനാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ അതിനൊപ്പം വലിയ കനത്ത ഒരടികൂടി ട്രംപിനെ തേടിയെത്തി. പ്രസിഡണ്ട് ട്രംപിനെ കാലവാധി കഴിഞ്ഞ് പുറത്തു പോവുന്നതുവരെ ഫെയ്‌സ്ബുക്കില്‍ നിന്നും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നിരോധിച്ചതായി സുക്കര്‍ബര്‍ഗ് തന്റെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറുകളില്‍ ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങളാണ് നടന്നിരിക്കുന്നതെന്നും പ്രസിഡണ്ടായ ട്രംപ് തന്റെ അടുത്ത പിന്‍ഗാമിയായ ജോ ബൈഡന്റെ സമാധാനപരവും നിയമപരവുമായ അധികാര കൈമാറ്റത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്ന് വ്യക്തമാവുന്നുണ്ടെന്നും സുക്കര്‍ ബര്‍ഗ് വ്യക്തമാക്കി.
അതുകൊണ്ടു തന്നെ ഈ കാലയളവില്‍ പ്രസിഡണ്ടായ ട്രംപ് ശേഷിക്കുന്ന കാലയളവ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അത് തുടര്‍ന്ന് ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ അപകടസാധ്യത വളരെ കൂടുതലാണെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടും ഇന്‍സ്റ്റാഗ്രാമും താല്‍ക്കാലികമായി നിര്‍ത്തലാക്കുകയാണെന്നും സമാധാനപരമായ അധികാര കൈമാറ്റം നടത്തിക്കഴിഞ്ഞതിന് ശേഷം അദ്ദേഹത്തിന് ഇവ രണ്ടും ഉപയോഗിക്കാനാവുമെന്നും സുക്കര്‍ബര്‍ഗ് വെളിപ്പെടുത്തി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…