America

ബ്രൂക്ലിൻ അപ്പാർട്ട്‌മെന്റിൽ വനിതാ പോലീസ് ഓഫീസർ കുത്തേറ്റു മരിച്ച നിലയിൽ -പി പി ചെറിയാൻ

ന്യൂയോർക് : വില്യംസ്ബർഗിലെ എസ്. 3 സെന്റ് അടുത്തുള്ള ബെഡ്‌ഫോർഡ് അവനുവിലുള്ള അപ്പാർട്ട്മെന്റിന്റെ കിടപ്പുമുറിയുടെ തറയിൽ സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലെസ് സർവീസസ് പോലീസ് ഓഫീസർ തെരേസ ഗ്രെഗിനെ (37) മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 8.20 ഓടെയായിരുന്നു സംഭവം .കഴുത്തിലും ശരീരത്തിലും തുടർച്ചയായി കുത്തേറ്റിരുന്നു. ഗാർഹിക പീഡനത്തിന്റെ മാരകമായ ഫലമാണ് കൊലക്കു കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു, . പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മരിച്ച ഓഫിസറുടെ  യുവ ഇരട്ട പെൺമക്കളാണ്  ഭയാനകമായ രംഗം കണ്ടെത്തി 911 എന്ന നമ്പറിൽ വിളിച്ചതെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.

“ഇത് തികച്ചും ഹൃദയഭേദകമായ ദുരന്തമാണ്, “ഓഫീസർ ഗ്രെഗിന്റെ വിലമതിക്കാനാകാത്ത സംഭാവനകൾക്കും ന്യൂയോർക്ക് നിവാസികളെ സേവിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള അശ്രാന്തമായ സമർപ്പണത്തിനും ഞങ്ങൾ എന്നും നന്ദിയുള്ളവരാണ്” ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലെസ് സർവീസസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

“ഞങ്ങളുടെ ഡിഎച്ച്എസ് ഓഫീസറുടെ വീട്ടിൽ വച്ച് കൊല്ലപ്പെട്ടതിനെ കുറിച്ച് കേട്ടതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്,” . അവളുടെ അക്രമിയെ ഉടൻ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലെസ് സർവീസസ് പോലീസ് ഓഫീസർമാരെ പ്രതിനിധീകരിക്കുന്ന ടീംസ്റ്റേഴ്‌സ് ലോക്കൽ 237 ന്റെ പ്രസിഡന്റ് ഗ്രിഗറി ഫ്ലോയ്ഡ് പറഞ്ഞു
സംഭവത്തെക്കുറിച്ചു  കുറിച്ച് വിവരം ലഭിക്കുന്നവർ  ക്രൈം സ്റ്റോപ്പേഴ്സിനെ 800-577-TIPS എന്ന നമ്പറിൽ വിളിക്കാം . Crimestoppers.nypdonline.org എന്ന വിലാസത്തിലോ Twitter @NYPDTips-ലോ ഓൺലൈനായി ബന്ധപ്പെടാമെന്നും  എല്ലാ കോളുകളും സന്ദേശങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

11 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

13 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

14 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

15 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

2 days ago