വാഷിംഗ്‌ടണ്‍: കൊറോണ വൈറസ് COVID-19 മനുഷ്യകുലത്തെയാകമാനം പിടിമുറുക്കിയിരിക്കുന്ന അവസരത്തില്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന വാര്‍ത്തയുമായി അമേരിക്ക.
കൊറോണ വൈറസിനെതിരെ വികസിപ്പിച്ച വാക്‌സിന്‍ പരീക്ഷണം വിജയകരമെന്നാണ് അമേരിക്കയിലെ വാക്‌സിന്‍ നിര്‍മാതാക്കളായ മൊഡേണ കമ്പനി അവകാശപ്പെടുന്നത്.
ആദ്യഘട്ടത്തില്‍ എട്ടുപേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. മനുഷ്യനില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണം ആശാവഹമായ ഫലങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് മൊഡേണ കമ്പനി പറയുന്നു. ആദ്യഘട്ടത്തില്‍ എട്ടുപേരില്‍ കഴിഞ്ഞ മാര്‍ച്ച് മുതലാണ് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. രോഗം ഭേദമായവരില്‍ കാണപ്പെട്ട ആന്റിബോഡിക്ക് സമാനമായ ആന്റിബോഡിയാണ് വാക്സിന്‍ പരീക്ഷിച്ചവരില്‍ കാണപ്പെട്ടതെന്നും ഇത് സുപ്രധാന മുന്നേറ്റമാണെന്നും കമ്പനി അവകാശപ്പെട്ടു.
അതേസമയം, മാര്‍ച്ചില്‍ നടന്ന ആദ്യഘട്ട പരീക്ഷണം വിജയകരമായതിനാല്‍ ഈ മാസം രണ്ടാം ഘട്ടത്തില്‍ 600 പേരില്‍ വാക്സിന്‍ ഉടന്‍ പരീക്ഷിക്കും. ജൂലൈയോടെ മൂന്നാം ഘട്ട പരീക്ഷണം നടക്കും. ആയിരം പേരിലാകും പരീക്ഷണം നടക്കുക. ഇതിനുള്ള അനുമതി അധികൃതര്‍ നല്‍കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…