ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം ചര്‍ച്ചചെയ്യുന്നതിനായി സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു.
വെള്ളിയാഴ്ച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും യോഗം.യോഗത്തില്‍ പങ്കെടുക്കാമെന്ന് 15 പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തൊഴില്‍ നിയമത്തില്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ ഭേദഗതി വരുത്തിയതിലും കോണ്‍ഗ്രസിന് എതിര്‍പ്പുണ്ട്.
കുടിയേറ്റ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രെസ് ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
കുടിയേറ്റ തൊഴിലാളികളുടെ യാത്രയ്ക്കായുള്ള തുക വഹിക്കുന്നതിന് കോണ്‍ഗ്രെസ് പാര്‍ട്ടി തയ്യാറാണെന്ന് സോണിയാഗാന്ധി പ്രഖ്യാപിച്ചിരുന്നു.
പ്രിയങ്കാ ഗാന്ധി ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് യാത്ര ചെയ്യുന്നതിനായി ബസുകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ കുടിയേറ്റ തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തു.
ഇങ്ങനെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിധത്തില്‍ സമരമുഖം തുറന്നെടുക്കുന്നതിനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കുന്നതിന്
കോണ്‍ഗ്രെസ് തയ്യാറായത്.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് സാധ്യതയുണ്ട്.
“ഒരു ദുരൂഹ സാഹചര്യത്തിൽ” സിനിമ അയർലൻഡിൽ പ്രദർശനത്തിലെത്തി. Kunchacko Boban കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ Sajin Gopu, Dileesh…
ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. ഇസ്രയേലും…
യു കെ: വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർ-നതാലി ജാക്സൺ…
ന്യൂജേഴ്‌സി:2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക യാത്രാക്കൂലി നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകൾക്കിടെ, കടുത്ത വിയോജിപ്പുമായി…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സമൂഹത്തിൻ്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്ന്, പ്രഥമ നാഷണൽ ബൈബിൾ കലോത്സവം…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് മരിയൻ തീർത്ഥാടനം മെയ് 9-ാം തീയതി ശനിയാഴ്ച…