ഡിട്രോയിറ്റ് (മിഷി ഗൻ) :ഡിട്രോയിറ്റിലെ സെന്റ് ഗ്രിഗോറിയോസ്, സെന്റ് തോമസ് ,സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദ്യ ഡിട്രോയിറ്റ് ഓർത്തഡോക്സ് കൺവെൻഷനു ദൈവകൃപയാൽ അനുഗ്രഹമായി.
മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ തോമസ് മാർ ഇവാനിയോസ് മെട്രോപൊളിറ്റൻ തിരിതെളിച്ച് കൺവെൻഷനു ഉദ്ഘാടനകർമ്മം നിർവഹിച്ചു .2023 ഏപ്രിൽ മാസം 21 22 തീയതികളിൽ സെൻറ് ഗ്രിഗോറിയോസ് ദേവാലയത്തിൽ നടന്ന ഡിട്രോയിറ്റ് ഓർത്തഡോക്സ് കൺവെൻഷൻ ,ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് എന്നിവ പ്രാതിനിധ്യം കൊണ്ടും സംഘടന മികവുകൊണ്ടും സവിശേഷ ശ്രദ്ധയാകർഷിച്ചു .
ഗലാത്യർ 5 13 സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ എന്ന പ്രധാന ചിന്ത വിഷയത്തെ ആസ്പദമാക്കി വചന ശുശ്രൂഷകളും വിവിധ ക്ലാസ്സുകളും വർക്ക് ഷോപ്പുകളും ഗാനശുശ്രൂഷയും നടത്തപ്പെട്ടു. ഫാ: ഫിലിപ്പ് ജേക്കബ് ഫാ :പിസി ജോർജ്, ഫാ ജെറി ജോൺ ,ഫാ:ഇമ്മാനുവേൽ പുന്നൂസ് ,ഡീക്കൻ ജോൺ ശങ്കരത്തിൽ, റിയ തോമസ് ജോജി അലക്സ് ,അജയ് അലക്സ് എന്നിവർ നേതൃത്വം നൽകി .ഏപ്രിൽ 23 നു സെൻറ് ഗ്രിഗോറിയോസ് ദേവാലയത്തിലെ ഇരുപത്തിയാറാമതു ഇടവക ദിനത്തിലും ഭദ്രാസനാധിപൻ ഡോ തോമസ് മാർ ഇവാനിയോസ് മെട്രോപൊളിറ്റൻ പ്രധാന കാർമികത്വം വഹിച്ചു. ഇദംപ്രഥമമായി നടത്തപ്പെട്ടത് ഡിട്രോയിറ്റ് ഓർത്തഡോക്സ് കൺവെൻഷൻ മേഖലയിലെ ഓർത്തഡോക്സ് ദേവാലയങ്ങൾക്ക് ആത്മീയമായി പുത്തൻ ഉണർവ് നൽകിയെന്നു ഫാ ജോർജ് ചാക്കോ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…