America

അമേരിക്കൻ മലയാളി എഴുത്തുകാർക്കൊപ്പം ഫൊക്കാനാ ടുഡേ

ഫ്ലോറിഡ: അമേരിക്കൻ മലയാളി എഴുത്തുകാർക്കും, ഇംഗ്ലീഷിൽ എഴുതുന്ന അമേരിക്കൻ മലയാളി യുവ എഴുത്തുകാരെയുംപ്രോത്സാഹിപ്പിക്കുവാൻ ഫൊക്കാനാ ടുഡേ അവസരം ഒരുക്കുന്നതായി ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ് അറിയിച്ചു. ഫൊക്കാന മൂന്ന് മാസങ്ങൾ കൂടുമ്പോൾ പുറത്തിറക്കുന്ന ഫൊക്കാനാ ടുഡേ മുഖപത്രത്തിൽ സപ്ലിമെൻ്റ് പേജുകൾ മാറ്റിവച്ചാണ്അമേരിക്കൻ മലയാളി എഴുത്തുകാർക്കും, യുവ എഴുത്തുകാർക്കുമായി ഫൊക്കാനാ അവസരമൊരുക്കുന്നത്. മലയാളത്തിൻ്റെഎക്കാലത്തേയും പ്രിയപ്പെട്ട കഥാകാരൻ തകഴി ശിവശങ്കരപ്പിള്ള മുതൽ പുതുതലമുറയിലെ സുഭാഷ് ചന്ദ്രൻ വരെ ഫൊക്കാനയുടെആദരവുകൾ സ്വീകരിച്ച എഴുത്തുകാരാണ്. മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും ഫൊക്കാനയുടെ സ്നേഹംസ്വീകരിച്ചവരാണ്.കൂടാതെ മലയാള ഭാഷയ്ക്ക് ഫൊക്കാനാ നൽകുന്ന ആദരവായ ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിലൂടെനിരവധി മലയാള ഭാഷാ പണ്ഡിതരേയും ഫൊക്കാനാ വർഷം തോറും ആദരിക്കുന്നു. മലയാണ്മയെ ഇത്രത്തോളം പ്രോജ്വലമാക്കിയമറ്റൊരു സംഘടന കേരളത്തിന് പുറത്തില്ല. അതു കൊണ്ടാണ് ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാനാ ടുഡേയിൽസാഹിത്യത്തിന് ഇടം കൊടുക്കുവാൻ തീരുമാനിച്ചത്. രണ്ട് വർഷങ്ങളിലായി പ്രസിദ്ധീകരിക്കുന്ന സാഹിത്യരചനകളിൽ നിന്നുംതെരഞ്ഞെടുക്കുന്നവ ഫൊക്കാനാ സുവനീറിലും ഉൾപ്പെടുത്തും. അങ്ങനെ അമേരിക്കൻ മലയാളി എഴുത്തുകാർക്കുംയുവതലമുറയിലെ എഴുത്തുകാർക്കും ഫൊക്കാനയുടെ ആദരവ് നൽകുക എന്നതാണ് ലക്ഷ്യമെന്ന് ജോർജി വർഗീസ് പറഞ്ഞു.

അമേരിക്കൻ മലയാളികളിൽ നിരവധി എഴുത്തുകാർ മലയാള സാഹിത്യ രംഗത്ത് സജീവമായി കഴിഞ്ഞു സാഹിത്യ അക്കാദമിപുരസ്കാരങ്ങൾ വരെ അവരെ തേടിയെത്തുന്നു കേരളത്തിലെ വലിയ പ്രസാധകരിലൂടെ അവരുടെ പുസ്തകങ്ങൾ പുറത്തിറങ്ങുന്നു. മലയാള സാഹിത്യ ലോകത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഫൊക്കാനായുടെ സാഹിത്യ പുരസ്കാരങ്ങൾ അക്കാദമിഅവാർഡിനൊപ്പം പരിഗണിക്കുന്നു എന്ന് എഴുത്തുകാർ തന്നെ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ മലയാള സാഹിത്യ രംഗത്ത്അമേരിക്കൻ മലയാളി എഴുത്തുകാരുടെ സാന്നിദ്ധ്യവും ലോക സാഹിത്യ രംഗത്ത് അമേരിക്കൻ മലയാളി യുവതലമുറയുടേയും, ഇംഗ്ലീഷിൽ എഴുതുന്നവരുടേയും കടന്നുവരവ് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണന്ന് ഫൊക്കാനാ ടുഡേ ചീഫ് എഡിറ്റർ ബിജുകൊട്ടാരക്കര അറിയിച്ചു.

ഇനിയും പുറത്തിറങ്ങുന്ന ഫൊക്കാനാ ടുഡേയിലേക്ക് സാഹിത്യ സംബന്ധമായ രചനകൾ varughese61@gmail.com / bethel2488@gmail.com അയക്കാവുന്നതാണ്. രചനകൾക്കൊപ്പം എഴുത്തുകാരുടെ ഫോട്ടോയും അറ്റാച്ച് ചെയ്യേണ്ടതാണ്.

By Biju Kottarakkara

Newsdesk

Recent Posts

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

51 mins ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

2 hours ago

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

20 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 days ago