ഫോര്‍ട്ട് ഹുഡ് (ടെക്‌സസ്): ഫോര്‍ട്ട് ഹുഡ് പട്ടാള ക്യാമ്പില്‍ നിന്നും ഏപ്രില്‍ 22-നു അപ്രത്യക്ഷയായ പട്ടാളക്കാരി ഇരുപത് വയസുള്ള വനേസ ഗില്ലന്റേതെന്നു സംശയിക്കുന്ന ശരീരാവശിഷ്ടങ്ങളും സ്വകാര്യ വസ്തുക്കളും ജൂണ്‍ 27-നു ശനിയാഴ്ച കില്ലീന്‍ ഫ്‌ളോറന്‍സ് റോഡിലുള്ള 3400 ബ്ലോക്കില്‍ നിന്നും കണ്ടെടുത്തതായി ഹോമിസൈഡ് യൂണീറ്റ് ഡിക്ടറ്റീവ്‌സ് അറിയിച്ചു.
2019-ല്‍ ഇതേരീതിയില്‍ അപ്രത്യക്ഷയായ മറ്റൊരു പാട്ടാളക്കാരന്റെ മൃതദേഹം കഴിഞ്ഞയാഴ്ച കണ്ടെടുത്തകിനു സമീപം തന്നെയാണ് വനേസയുടേതെന്നു തിരിച്ചറിയാത്ത ശരീരാവാശിഷ്ടങ്ങളും കണ്ടെത്തിയിരിക്കുന്നത്. കൂടുതല്‍ പരിശോധനയ്ക്കായി ഡാളസ് സൗത്ത് വെസ്റ്റേണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
കാണാതായ ഇവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ രംഗത്തെത്തിയതോടെ അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും, ഒടുവില്‍ മുപ്പതംഗ അന്വേഷണ സംഘമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഏപ്രില്‍ 22-നു ഫോര്‍ട്ട്ഹുഡ് റെജിമെന്റില്‍ എന്‍ജിനീയര്‍ സ്ക്വാഡ്രന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പാര്‍ക്കിംഗ് ലോട്ടിലാണ് ഇവരെ അവസാനമായി കാണുന്നത്. ഇവരുടെ കാറിന്റെ താക്കോല്‍, സെല്‍ഫോണ്‍ എന്നിവ ഇവരുടെ റൂമില്‍ വച്ചിരുന്നത് കൂടുതല്‍ സംശയങ്ങള്‍ക്കിടനല്‍കി. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിനിടയില്‍ മകള്‍ പട്ടാള ക്യാമ്പില്‍ സര്‍ജിന്റിന്റെ ലൈംഗിക പീഡനത്തിനിരയായതായി മാതാവ് ഗ്ലോളിയ ഗില്ലന്‍ ആരോപിച്ചിരുന്നു. പട്ടാളക്കാരിയായി രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നതായിരുന്നു മകളുടെ ആഗ്രഹമെന്നും മാതാവ് പറഞ്ഞു.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…