America

ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത് വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ – പി.പി ചെറിയാന്‍


ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി  പ്രഖ്യാപനം നടന്നു ഒരാഴ്ചക്കകം പാർക്കിനു നേരെ നടന്ന അതിക്രമത്തെ ഇന്ത്യൻ ഹൈകമ്മീഷണർ അപലപിച്ചു .ശ്രീഭഗവത്ഗീത പാർക്കിനു നേരെ നടന്നതു വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ ഒക്ടോബര് രണ്ടിന് പുറത്തു വിട്ട പ്രസ്താവനയിൽ പറഞ്ഞു
കനേഡിയൻ പോലീസ് ഇന്ത്യൻ ഹൈകമ്മീഷണറുടെ അഭിപ്രായത്തോട് വിയോജിച്ചുവംശീയാക്രണമാണെന്നതിന് തെളിവുകൾ ഒന്നും ഇല്ലെന്നു പോലീസ് പറഞ്ഞു
ഹിന്ദു കമ്മ്യൂണിറ്റിയോടു  അങ്ങേയറ്റം ആദരവാണുള്ളത്. കനേഡിയന്‍ ജനതയും ഹിന്ദു കമ്മ്യൂണിറ്റിയും തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു ചിഹ്നമായി ഈ പാര്‍ക്കിനെ പ്രഖ്യാപിക്കുന്നു.ഇന്ത്യയ്ക്കു വെളിയില്‍ ശ്രീഭഗവത്ഗീത എന്നു നാമകരണം ചെയ്ത ആദ്യ പാര്‍ക്കാണിതെന്നും  എന്നാണ് ഒരാഴ്ചമുമ്പ് പാർക്കിനു പുനർനാമകരണം ചെയ്തതിനുശേഷം  മേയര്‍ പറഞ്ഞത് . 3.7 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നതാണ് പാര്‍ക്ക്. മുന്‍പ് അറിയപ്പെട്ടിരുന്നതു ട്രോയേഴ്‌സ് പാര്‍ക്ക് എന്നായിരുന്നു. ഹിന്ദു സമൂഹം കോര്‍പറേഷന്റെ വികസനത്തിനായി വഹിച്ച നിര്‍ണായക പങ്കിനെ സ്മരിച്ചുകൊണ്ടാണ് പുതിയ നാമകരണം നടത്തിയതെന്നു മേയര്‍ പറഞ്ഞിരുന്നു.


ശ്രീഭഗവത്ഗീത പാർക്കിനു നേരെ ഉണ്ടായ അതിക്രമത്തെ പ്രാദേശിക പാർലിമെൻറ് അംഗം സോണിയ സിന്ധുവും അപലപിച്ചു .ഈ സംഭവത്തെ കുറിച്ച്  വിശദ അന്വേഷണം നടത്തണമെന്ന് ഇവർ ആവസ്യപ്പെട്ടു .
 ഗ്രെയ്റ്റർ ടൊറൊന്റോ പ്രദേശങ്ങളിൽ ഹിന്ദു ടെമ്പിളുകൾക്കു നേരെയും ഹിന്ദുക്കൾക്ക് നേരെയും   നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണ് ഈ സംഭവമെന്ന്  മറ്റൊരു പാർലിമെൻറ് അംഗമായ ചന്ദ്ര ആര്യ ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി .സംഭവത്തെ കുറിച്ച് അറിവ് ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട് .


Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

4 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

4 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

7 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

14 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago