America

വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ റീജിയണൽ നേതൃസംഗമത്തിനായി ഹൂസ്റ്റൺ ഒരുങ്ങുന്നു

വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രോവിൻസ് 2022 -2024 പ്രവർത്തന ഉദ്ഘാടനം 2022 ഒക്ടോബർ 15 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫ്‌ഫോർഡിലുള്ള മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസിൽ (1415 Packer Ln, Stafford, TX 77477 ) നടത്തപ്പെടും.  

പ്രസ്തുത ചടങ്ങിൽ ഡബ്ല്യൂ.എം.സി ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള. ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി , അമേരിക്ക റീജിയണൽ ചെയർമാൻ ചാക്കോ കോയിക്കലേത്ത് , പ്രസിഡന്റ്  ജോൺസൺ തലച്ചെല്ലൂർ , സെക്രട്ടറി യെൽദോ പീറ്റർ ട്രഷറർ അനീഷ് ജെയിംസ് , റീജിയണൽ വൈസ് ചെയർമാൻ  ജോമോൻ ഇടയാടി . റീജിയൻ വൈസ് ചെയർ പേഴ്സൺ  ശാന്താ പിള്ള കൂടാതെ മറ്റു റീജിയണൽ ഭാരവാഹികളും പങ്കടുക്കുന്നതാണെന്ന് ഹ്യൂസ്റ്റൺ പ്രൊവിൻസ് ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി , ഗ്ലോബൽ ട്രഷറർ സാം ഡേവിഡ് മാത്യു, റീജിയണൽ അഡ്മിൻ വി. പി. മാത്യൂസ് ഏബ്രഹാം, റീജിയണൽ ജോയിന്റ് സെക്രട്ടറി ഷാനു രാജൻ എന്നിവർ ഈ സംഗമത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നതായി അറിയിച്ചിട്ടുണ്ട് .



വേൾഡ് മലയാളി കൌൺസിൽ 2022 -2024 ഗ്ലോബൽ, റീജിണൽ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും , ആദരിക്കുന്നതിനും ഈ ചടങ്ങു സാക്ഷ്യം വഹിക്കും.

അതുപോലെ ഹ്യൂസ്റ്റൺ പ്രൊവിൻസ് വിദ്യാർത്ഥി സംഘടനയിൽ ഉൾപ്പെട്ട ഹൈസ്‌കൂൾ , കോളേജ് വിജയികളായിട്ടുള്ള കുട്ടികളെ അനുമോദിക്കുന്നതിനും ഈ ചടങ്ങു വേദിയാകും . ആദരണീയരായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി . ജോർജ് , മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് , ഫോർട്ട് ബെൻഡ് കോർട്ട് ജഡ്ജ് ജൂലി മാത്യു എന്നിവർ ചടങ്ങിൽ മുഖ്യാഥിതികൾ ആയിരിക്കും .

ഹ്യൂസ്റ്റൺ പോവിൻസ് അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഈ കുടുംബസംഗമത്തിനു മാറ്റുകൂട്ടും.

ചെയർമാൻ മാത്യൂസ് മുണ്ടക്കൻ, പ്രസിഡൻറ് റോയി മാത്യു, ജനറൽ സെക്രട്ടറി ജിൻസ് മാത്യു, ട്രഷറർ സജി എസ് പുളിമൂട്ടിൽ, വൈസ് ചെയർമാൻ മാത്യു പന്ന പ്പാറ, വൈസ് പ്രസിഡൻറ് (അഡ്മിൻ) സന്തോഷ് ഐപ്പ്, വൈസ് പ്രസിഡൻറ് (ഓർഗനൈസേഷൻ) ജോഷി മാത്യു, ജോയിൻ ട്രഷറർ തോമസ് മാമൻ, പബ്ലിക് റിലേഷൻ അജു ജോൺ, കൾച്ചറൽ പ്രോഗ്രാം ജനുമോൻ തോമസ്, ഹെൽത്ത് ഫോറം ടെനിസൺ മാത്യു, ചാരിറ്റി ഫോറം സുബിൻ കുമാരൻ, യൂത്ത് ആൻഡ് സ്റ്റുഡൻസ് ഫോറം ഷീബ റോയ്, വുമൺസ് ഫോറം അനിത സജി. അഡ്വൈസറി ബോർഡ് ചെയർ ജോൺസൺ കല്ലുംമൂട്ടിൽ, യെ ൽദോ പീറ്റർ, ജോമോൻ ഇടയാടി എന്നിവർ ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

റിപ്പോർട്ട്: ജീമോൻ റാന്നി

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

17 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

17 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

19 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

21 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago