Entertainment

വിലായത്ത് ബുദ്ധ ഒക്ടോബർ 19ന് മറയൂരിൽ ആരംഭിക്കുന്നു

പ്രഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ പത്തൊമ്പതിന് ആരംഭിക്കുന്നു. നവാഗതനായ ജയൻ നമ്പ്യാരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രഥ്വിരാജ്, സച്ചി തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന അനുഭവജ്ഞാനവുമായിട്ടാണ് ജയൻ നമ്പ്യാർ സ്വതന്ത്ര സംവിധായകനാകുന്നത്
ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഈ ചിത്രം നിർമ്മിക്കുന്നു.

സന്ദീപ് സേനൻ-ജയൻ നമ്പ്യാർ.

തൊണ്ടിമുതലും ദൃക്സാക്ഷിയും സത്യം പറഞ്ഞാ വിശ്വസിക്കുവോ ? ഉടൻ പ്രദർശനത്തിനെത്തുന്ന സൗദി വെള്ളക്ക – എന്നീ ചിത്രങ്ങൾക്കു ശേഷം സന്ദീപ് സേനൻനിർമ്മിക്കുന്ന ചിത്രമാണിത്.
വിശാലമായ ക്യാൻ വാസിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
പൊന്നു കായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ത്രില്ലർ മൂവിയാണിത്.
കഥയില്യം അവതരണത്തിലും ഏറെ പുതുമ നിലനിർത്തിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.


പ്രിയംവദാ കൃഷ്ണനാണുനായിക
ഏറെ ചർച്ച ചെയ്യപ്പെട്ട തൊട്ടപ്പൻ എന്ന ചിത്രത്തിലെ നായികയായിരുന്നു പ്രിയംവദ.
ഷമ്മി തിലകൻ, അനുമോഹൻ, കോട്ടയം രമേഷ്, രാജശ്രീ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ‘
ജി.ആർ.ഇന്ദുഗോപൻ്റെ കഥക്ക് ഇന്ദുഗോപനും
രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിക്കുന്നു.
സംഗീതം – ജെയ്ക്ക് ബിജോയ്സ്.
അരവിന്ദ് കശ്യപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ് .
കലാസംവിധാനം – ബംഗ്ളാൻ.
കോസ്റ്റ്യും ഡിസൈൻ -സുജിത് സുധാകരൻ.
മേക്കപ്പ് – മനുമോഹൻ
ലൈൻ പ്രൊഡ്യൂസർ – രഘു സുഭാഷ് ചന്ദ്രൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ .സംഗീത് സേനൻ
നിർമ്മാണ നിർവ്വഹണം – അലക്സ്. ഈ കുര്യൻ.
ഉർവ്വശി തീയേറ്റേഴ്സ് ഇന ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

16 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

16 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

18 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

20 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago